സംസ്ഥാനത്ത് ഇന്ന് രാത്രി എട്ട് മണി മുതല്‍ നാളെ പുലര്‍ച്ചെ ആറു മണി വരെ പെട്രോള്‍ പമ്ബുകള്‍ അടച്ചിടും

December 31, 2023
10
Views

സംസ്ഥാനത്ത് ഇന്ന് രാത്രി എട്ട് മണി മുതല്‍ നാളെ പുലര്‍ച്ചെ ആറു മണി വരെ പെട്രോള്‍ പമ്ബുകള്‍ അടച്ചിട്ട് സൂചനാ സമരവുമായി സ്വകാര്യ പെട്രോള്‍ പമ്ബുടമകള്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി എട്ട് മണി മുതല്‍ നാളെ പുലര്‍ച്ചെ ആറു മണി വരെ പെട്രോള്‍ പമ്ബുകള്‍ അടച്ചിട്ട് സൂചനാ സമരവുമായി സ്വകാര്യ പെട്രോള്‍ പമ്ബുടമകള്‍.

ആള്‍ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ആണ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

സംസ്ഥാനത്ത് പെട്രോള്‍ പമ്ബുകള്‍ക്കുനേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടി. പമ്ബുടമകള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ മാര്‍ച്ച്‌ പത്ത് മുതല്‍ രാത്രി പത്ത് മണി വരെയെ പമ്ബുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്നും അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *