കാറപകടത്തില്‍ മമത ബാനര്‍ജിക്ക് പരിക്ക്

January 24, 2024
18
Views

മൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനർജി കാറപകടത്തില്‍നിന്ന് രക്ഷപ്പെട്ടു.

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനർജി കാറപകടത്തില്‍നിന്ന് രക്ഷപ്പെട്ടു.

ബുർദ്‌വാൻ ജില്ലയില്‍ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തുകൊല്‍ക്കത്തയില്‍നിന്ന് മടങ്ങവെയാണ് മമത സഞ്ചരിച്ച കാർ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ മമതക്ക് നിസ്സാര പരിക്കേറ്റു.

എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കാൻ ശ്രമിക്കവെ, മമത സഞ്ചരിച്ച വാഹനത്തിലെ ഡ്രൈവർ സഡൻ ബ്രേക്കിടുകയായിരുന്നു. അതിന്റെ ആഘാതത്തില്‍ മുൻസീറ്റിലിരുന്ന മമതയുടെ തല കാറിന്റെ ജനാലയില്‍ ഇടിച്ചു. പരിക്ക് ഗുരുതരമല്ല. അതിനാല്‍ ആശുപത്രിയില്‍ പോലും പോകാതെ മമത യാത്ര തുടർന്നു. കൊല്‍ക്കത്തയിലെത്തിയ ശേഷം ഡോക്ടർമാരെ കാണാനാണ് തീരുമാനം. കാലാവസ്ഥ മോശമായതിനാലാണ് ഹെലികോപ്ടർ ഉപയോഗിക്കാതെ കാർ മാർഗം കൊല്‍ക്കത്തയില്‍ തിരിച്ചെത്താൻ മമത തീരുമാനിച്ചത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *