മരണം പ്രവചിക്കുന്ന എഐ സാങ്കേതിക വിദ്യയുമായി ഗവേഷകര്‍

December 22, 2023
30
Views

നമ്മളൊക്കെ എന്ന് മരിക്കുമെന്ന് അറിയാൻ കഴിഞ്ഞിരുന്നെങ്കില്‍ അല്ലേ

മ്മളൊക്കെ എന്ന് മരിക്കുമെന്ന് അറിയാൻ കഴിഞ്ഞിരുന്നെങ്കില്‍ അല്ലേ? അതൊക്കെ എങ്ങനെ അറിയാനാണ് എന്ന് പറയാൻ വരട്ടെ..

പരിഹാരമില്ലാത്ത പ്രശ്നമുണ്ടോ? മരണസമയമൊക്കെ അറിയാനാകും. എങ്ങനെയെന്നല്ലേ ? അതിനുള്ള മാര്‍ഗം ഗവേഷകര്‍ വികസിപ്പിച്ചു കഴിഞ്ഞു. എഐ അടിസ്ഥാനമാക്കി മനുഷ്യരുടെ മരണം പ്രവചിക്കാനാകുന്ന ടൂള്‍ വികസിപ്പിച്ചിരിക്കുകയാണ് ഡെന്മാര്‍ക്ക് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍. ‘ലൈഫ്2 വെക്’ (life2vec) എന്നാണ് ഈ അല്‍ഗോരിതത്തിന്റെ പേര്. വ്യക്തികളുടെ ജീവിതകാലപരിധി 78 ശതമാനം കൃത്യതയോടെ പ്രവചിക്കാൻ ഇതിനാകുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

പ്രൊഫസറായ സുൻ ലേമാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിന്നില്‍ പ്രവര്‍ത്തിച്ചത്. വ്യക്തികളുടെ ആരോഗ്യം, മാനസികാരോഗ്യം, ലിംഗഭേദം, വിദ്യാഭ്യാസം, ജോലി, വരുമാനം, പണമിടപാടുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിശകലനം ചെയ്ത് ആയുസ് പ്രവചിക്കുന്ന എഐ ടൂളാണിത്. ചാറ്റ്ജിപിടിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ട്രാൻസ്ഫോര്‍മര്‍ മോഡലുകള്‍ ഉപയോഗിച്ചാണ് ഇതിന്റെ വിവര വിശകലന ജോലികള്‍ നടക്കുന്നത്. വ്യക്തികളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച്‌ ശ്രേണിയാക്കിയാണ് എഐയെ പരിശീലിപ്പിക്കുന്നത്. 2008 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഡെൻമാര്‍ക്കില്‍ നിന്നുള്ള ആറ് കോടിയാളുകളിലായി ഇതിന്റെ ഭാഗമായുള്ള പഠനം നടത്തിയിരുന്നു.

ഇതനുസരിച്ച്‌ 2016 ജനുവരി ഒന്നിന് ശേഷമുള്ള വിവരങ്ങള്‍ കൃത്യതയോടെ പ്രവചിക്കാൻ ലൈഫ് 2 വെക്കിന് സാധിച്ചിട്ടുണ്ട്. പഠനവിധേയമായ പലരുടെയും മരണം പ്രവചിച്ചുവെങ്കിലും അക്കാര്യം അതാത് ആളുകളെ അറിയിച്ചിട്ടില്ലെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. മരണം പ്രവചിക്കുക എന്നതിനപ്പുറം മറ്റെതെങ്കിലും രീതിയില്‍ ഈ ടൂള്‍ പ്രയോജനപ്പെടുത്താനാകുമോ എന്നത് വ്യക്തമല്ല. മനുഷ്യരുടെ ദീര്‍ഘായുസിനായി എങ്ങനെ ഈ ടൂള്‍ പ്രയോജനപ്പെടുത്താമെന്നതാണ് ഗവേഷകരുടെ ലക്ഷ്യം. ലൈഫ് 2 വെക് ജനങ്ങള്‍ക്കോ ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കോ ലഭ്യമാക്കിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Article Categories:
Latest News · Technology

Leave a Reply

Your email address will not be published. Required fields are marked *