കാൻസര്‍ കോശങ്ങളുടെ വളര്‍ച്ച തടയാൻ പേരയ്‌ക്ക

December 22, 2023
21
Views

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ പഴമാണ് പേരയ്‌ക്ക.

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ പഴമാണ് പേരയ്‌ക്ക. ദിവസവും പേരയ്‌ക്ക കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു.

പേരയ്‌ക്കയില്‍ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അണുബാധകളില്‍ നിന്നും സംരക്ഷിക്കുന്നു. പേരയ്‌ക്കയില്‍ ഓറഞ്ചിനേക്കാള്‍ രണ്ട് മടങ്ങ് കൂടുതല്‍ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ശരീരത്തിലെ ചീത്ത ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാനുള്ള കഴിവ് പേരയ്‌ക്കയ്‌ക്കുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.

പേരയ്‌ക്കയ്‌ക്ക് കാൻസര്‍ കോശങ്ങളുടെ വളര്‍ച്ച തടയാൻ കഴിയുമെന്ന് ന്യൂട്രീഷൻ ആൻഡ് ക്യാൻസര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

കുറഞ്ഞ കലോറിയും ഉയര്‍ന്ന ഫൈബറും ഉള്ളതിനാല്‍ പേരയ്‌ക്ക വിശപ്പ് കുറയ്‌ക്കുക മാത്രമല്ല മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മറ്റ് പഴങ്ങളായ ആപ്പിള്‍, ഓറഞ്ച് എന്നിവയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ പേരയ്‌ക്കയില്‍ പഞ്ചസാരയുടെ അളവ് താരതമ്യേന കുറവാണ്.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *