പൈലറ്റ് ജോലി കഴിഞ്ഞു പോയി; മലയാളികള്‍ വിമാനത്താവളത്തില്‍ കുടുങ്ങി

December 1, 2023
40
Views

എയര്‍ ഇന്ത്യ വിമാനത്തിന്‍റെ പൈലറ്റ് ജോലി കഴിഞ്ഞു പോയതിനെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പടെ‌യുള്ളവര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങി.

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിന്‍റെ പൈലറ്റ് ജോലി കഴിഞ്ഞു പോയതിനെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പടെ‌യുള്ളവര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങി.

ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്ക് വൈകുന്നേരം മൂന്നിന് പുറപ്പെടേണ്ട എഐ 465 വിമാനമാണ് വൈകുന്നത്.

എയര്‍പോര്‍‌ട്ടില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുന്നില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. പ്രതിഷേധിച്ചതോടെ രാത്രി പത്തോടെയാണ് ഭക്ഷണം നല്‍കിയത്. വയോധികരും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *