റണ്‍വേയില്‍ ടയറിന്റെ അവശിഷ്ടങ്ങള്‍ കണ്ടു; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

July 28, 2023
26
Views

ഡല്‍ഹിയില്‍ നിന്നു പാരിസിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നു പാരിസിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. പറന്നുയര്‍ന്നതിനു തൊട്ടുപിന്നാലെയാണ് വിമാനം തിരികെ ഇറക്കിയത്.

വിമാനത്തിന്റെ ടയറിന്റെ അവശിഷ്ടങ്ങള്‍ റണ്‍വേയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ടേക്ക് ഓഫ് ചെയ്ത ഉടൻ തന്നെ വിമാനം നിലത്തിറക്കുകയായിരുന്നു.

ഡല്‍ഹി എടിസി, ഫ്ലൈറ്റ് ക്രൂ അംഗങ്ങള്‍ക്കാണ് വിവരം നല്‍കിയത്. പിന്നാലെയാണ് നടപടി. വിമാനം ഡല്‍ഹിയില്‍ പരിശോധനയ്ക്ക് വിധേയമാക്കി. AI143 വിമാനത്തിലെ യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്തു വരികയാണെന്ന് എയര്‍ലൈൻസ് അറിയിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *