പത്ത് ലക്ഷം രൂപ വിലവരുന്ന 16 കിലോ കഞ്ചാവുമായി ഒറീസ സ്വദേശികള്‍ പിടിയില്‍

December 10, 2023
27
Views

വില്‍പ്പന നടത്തുന്നതിനായി ഒറീസയില്‍ നിന്നും എത്തിച്ച 16 കിലോഗ്രാം കഞ്ചാവുമായി മൂന്ന് ഒറീസ സ്വദേശികള്‍ അറസ്റ്റിലായി.

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ മറവില്‍ വന്‍തോതിലുള്ള ലഹരി വില്പന ലക്ഷ്യം വെച്ച്‌ നാട്ടിലുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് ഇത്രയും അളവില്‍ കഞ്ചാവ് എത്തിച്ചത്. പ്രതികള്‍ മാങ്കാവ് തലക്കുളങ്ങര യു പി സ്‌കൂളിന് സമീപത്തുള്ള വാടവീട്ടിലാണ് താമസിച്ചിരുന്നത്. അവധിക്ക് നാട്ടില്‍ പോയി തിരിച്ചെത്തുമ്ബോള്‍ ട്രെയിനില്‍ കഞ്ചാവ് എത്തിക്കാറാണ് പതിവ്.

സംശയകരമായി സാഹചര്യത്തില്‍ കണ്ടത്തിന് പിന്നാലെ പോലീസ് ഇവരെ ചോദ്യം ചെയ്തപ്പോളാണ് ഇവരുടെ ബാഗില്‍ കഞ്ചാവ് ഉള്ളതായി മനസിലായത്. ഈ കഞ്ചാവിന് വിപണിയില്‍ ഏകദേശം പത്തിലക്ഷത്തിനടുത്ത് രൂപ വിലവരും.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *