പോലീസ് നായ കല്യാണിയെ കൊന്നതോ‍? ഡോഗ് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

December 10, 2023
66
Views

തിരുവനന്തപുരം: ഒട്ടനവധി കേസുകള്‍ക്ക് നിര്‍ണായക തുന്പുണ്ടാക്കിയ പോലീസ് നായ കല്യാണിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു.

നായ ചത്തത് വിഷം ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ദൂരൂഹത വര്‍ധിച്ചത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. നായയുടെ ആന്തരിക അവയവങ്ങള്‍ രാസപരിശോധനക്ക് അയയ്ച്ചതായും പോലീസ് അറിയിച്ചു. പൂന്തുറ പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

നായ ചത്ത സംഭവത്തില്‍ പൂന്തുറ ഡോഗ് സ്ക്വാഡ് എസ്‌ഐ ഉണ്ണിത്താൻ, നായയെ പരിശീലിപ്പിച്ച രണ്ട് പോലീസുകാര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുത്തു. തിരുവനന്തപുരം സിറ്റി പോലീസിന്‍റെ ഡോഗ് സ്ക്വാഡ് അംഗമായിരുന്നു ഇൻസ്പെക്ടര്‍ റാങ്കിലുള്ള കല്യാണി. എട്ട് വയസുള്ള കല്യാണി നവംബര്‍ 20നാണ് ചത്തത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *