ആറ്റുകാല്‍ അംബാ പുരസ്‌കാരം മോഹൻലാലിന്; ആറ്റുകാല്‍ പൊങ്കാല ഈ മാസം 17ന്

February 5, 2022
138
Views

ആറ്റുകാല്‍ പൊങ്കാല ഈ മാസം 17ന്. ക്ഷേത്ര പരിസരത്ത് പണ്ടാര അടുപ്പിൽ മായിരിക്കും പൊങ്കാല നടക്കുക. കൊവിഡ് സാഹചര്യത്തിൽ പൊങ്കാല വീടുകളിൽ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ആറ്റുകാല്‍ ക്ഷേത്ര ട്രസ്‌റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ ആറ്റുകാൽ അംബാ പുരസ്‌കാരം ചലച്ചിത്രതാരം മോഹൻലാലിന് നൽകും. കലാപരിപാടികളുടെ ഉദ്‌ഘാടനവും അദ്ദേഹം തന്നെ നിർവ്വഹിക്കും.

ഒന്നാം ദിവസമായ ഫെബ്രുവരി ഒമ്പതിന് വൈകിട്ട് 6.30നാണ് കലാപരിപാടികളുടെ ഉദ്ഘാടനം. അന്ന് രാവിലെ 10.50ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം തുടങ്ങുക. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകും ഇത്തവണ ഉത്സവ ചടങ്ങുകൾ. ഇത്തവണ ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമാകും പൊങ്കാലയുണ്ടാകുക. ഭക്തജനങ്ങൾ അവരവരുടെ വീടുകളിൽ പൊങ്കാല അർപ്പിക്കണമെന്നും ക്ഷേത്ര ട്രസ്‌റ്റ് ഭാരവാഹികൾ അറിയിച്ചു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല പരിമിതമായ രീതിയില്‍ നടത്താൻ തീരുമാനിച്ചതായി സർക്കാർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്ത അവലോകന യോഗമാണ് ക്രമീകരണങ്ങളോടെ പൊങ്കാല നടത്താൻ തീരുമാനിച്ചത്.

ക്ഷേത്രത്തിലെ ആചാരപരമായ എല്ലാ ചടങ്ങുകളും ആള്‍ക്കൂട്ടങ്ങള്‍ക്ക് ഇടവരാതെ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിച്ച് പരിമിത എണ്ണം ആളുകളെ മാത്രം പങ്കെടുപ്പിക്കണമെന്നും യോഗം തീരുമാനിച്ചു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *