ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു: സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരെ പീഡന പരാതി നൽകി യുവതി

February 5, 2022
117
Views

കൊച്ചി: സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരേ പീഡന പരാതി.നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരേ നിർണായക വെളിപ്പെടുത്തൽ നടത്തിയ വ്യക്തിയാണ് ബാലചന്ദ്ര കുമാർ. പത്ത് വർഷം മുമ്പ് ബാലചന്ദ്രകുമാർ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി.

കണ്ണൂർ സ്വദേശിയായ യുവതി കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി.

ജോലി വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തി യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്നും ശേഷം ദൃശ്യങ്ങൾ ഒളികാമറയിൽ പകർത്തി ബ്ലാക്ക് മെയിൽ ചെയ്തെന്നുമാണ് യുവതിയുടെ ആരോപണം.

പരാതി വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമേ കേസ് രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള തുടർ നടപടികൾ ഉണ്ടാവുകയുള്ളൂ.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *