ആറ്റിങ്ങൽ മത്സ്യക്കച്ചവടം ചെയ്ത സ്ത്രീയെ കൈയ്യേറ്റം ചെയ്ത് മത്സ്യം പിടിച്ചെടുത്തു; നഗരസഭ അധികൃതര്‍ക്കെതിരെ ബിജെപി പ്രതിഷേധ മാർച്ച്

August 12, 2021
281
Views

ആറ്റിങ്ങൽ : അവനവഞ്ചേരിയിൽ മത്സ്യകച്ചവടം നടത്തിയ സ്ത്രീയെ കയ്യേറ്റം ചെയ്ത് മത്സ്യം പിടിച്ചെടുത്തു കൊണ്ടു പോയ നഗരസഭ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി .
നഗരസഭ അധികൃതരും, ജീവനക്കാരും നിയമവിരുദ്ധമായാണ് സ്ത്രീയോട് പെരുമാറിയത്, ഒരു സ്ഥലത്തു നിന്ന് കച്ചവടം ഒഴിപ്പിക്കുമ്പോൾ പാലിക്കേണ്ട ഒരു നടപടിക്രമവും പാലിച്ചില്ല.,

നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്ക് കച്ചവടം തടസപ്പെടുത്താനും, മത്സൃം പിടിച്ചെടുക്കാനുമുള്ള അധികാരമില്ലന്നും ആരോഗ്യ വിഭാഗത്തിലേയോ, ഭക്ഷ്യ സുരക്ഷാ വിഭാഗത്തിലേയോ ഉദ്യോഗസ്ഥന്മാർ ആരും തന്നെ സംഭവ സ്ഥലത്ത് ഉണ്ടയിരുന്നുമില്ല
.നഗരസഭ ചെയർ പേഴ്സണും, സി.പി.എം, കോൺഗ്രസ് കൗൺസിലർമാർക്കും ബന്ധമുള്ള സ്വകാര്യ മത്സ്യ കച്ചവട സ്ഥാപനങ്ങളെ സഹായിക്കാനാണ് നഗരസഭ നിയമ വിരുദ്ധമായി പ്രവർത്തിച്ചത്.മത്സ്യ കച്ചവടം നടത്താൻ നഗരസഭ കൃത്യമായ സ്ഥലം അനുവദിക്കണം.,

അതിക്രമം കാട്ടിയ ജീവനക്കാരെ പിരിച്ചുവിടണം, നശിപ്പിച്ച മത്സ്യങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകണം, അൽഫോൻസിയയുടെ ചികിത്സ ചെലവ് നഗരസഭ ഏറ്റെടുക്കണമെന്നും പ്രതിഷേധ യോഗം ഉത്ഘാടനം ചെയ്ത അഡ്വക്കേറ്റ് പി സുധീർ പറഞ്ഞു

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *