ജ്വല്ലറികളുടെ പരസ്യത്തിന് വധുവിന്റെ ചിത്രം ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി ഗവര്‍ണര്‍

August 12, 2021
241
Views

തിരുവനന്തപുരം:സര്‍വകലാശാലകളിലെ പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നല്‍കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റിയിലെ വിവിധ കോഴ്‌സുകളുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാഹസമയത്ത് സ്ത്രീധനം വാങ്ങുകയോ കൊടുക്കയോ ചെയ്യില്ലെന്ന സത്യവാങ്മൂലം വിദ്യാര്‍ത്ഥികളില്‍ നിന്ന് എഴുതിവാങ്ങിയ ശേഷമാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഈ സത്യവാങ്മൂലം വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് കൈമാറി. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞ വിദ്യാര്‍ത്ഥികളുടെ നിലപാട് സമൂഹത്തിന് മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

സ്ത്രീധനത്തിന് എതിരെ എല്ലാ സ്‌കൂളുകളിലും പ്രചാരണം നടത്തണമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. വധുവിനെ മോഡലാക്കിയുള്ള പരസ്യം ജുവലറികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *