27 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകസുന്ദരി മത്സരം ഇന്ത്യയില്‍

June 9, 2023
25
Views

ലോകസുന്ദരി മത്സരത്തിന് ഇത്തവണ ആതിഥേയത്വം വഹിക്കാൻ ഇന്ത്യ.

ന്യൂഡല്‍ഹി: ലോകസുന്ദരി മത്സരത്തിന് ഇത്തവണ ആതിഥേയത്വം വഹിക്കാൻ ഇന്ത്യ. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 71ാമതു ലോകസുന്ദരി മത്സരം ഇന്ത്യയില്‍ എത്തുന്നത്.

നവംബറിലാണ് മത്സരം എന്നാണ് റിപ്പോര്‍ട്ട്. തീയതികള്‍ പ്രഖ്യാപിച്ചിട്ടില്ല. 1996 ലാണു ഇന്ത്യ അവസാനമായി ലോകസുന്ദരി മത്സരത്തിന് ആതിഥേത്വം വഹിച്ചത്. അത്തവണത്തെ ലോകസുന്ദരി കിരീടം റീത്ത ഫറിയയിലൂടെ ഇന്ത്യ കരസ്ഥമാക്കുകയും ചെയ്തു.

റീത്ത ഫറിയ (1966), ഐശ്വര്യ റായ് (1994), ഡയാന ഹെയ്ഡൻ (1997), യുക്ത മൂഖി (1999), പ്രിയങ്ക ചോപ്ര (2000), പാര്‍വതി ഓമനക്കുട്ടൻ (2008), മാനുഷി ചില്ലര്‍ (2017) എന്നിവരാണു ഇന്ത്യയിലേക്കു ലോകകസുന്ദരി കിരീടം എത്തിച്ചത്.

ഒരുമാസം നീണ്ടുനില്‍ക്കുന്ന മത്സരത്തില്‍ 130 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുക്കും. നിരവധി മത്സരങ്ങളാണു മത്സരാര്‍ഥികള്‍ക്കായി കാത്തിരിക്കുന്നത്. മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്റേതിന് സമാനമായ മൂല്യങ്ങളുള്ള ഈ മനോഹര രാജ്യത്തുവച്ച്‌ ലോകസുന്ദരി കിരീടം കൈമാറുന്നതില്‍ വളരെ ആവേശത്തിലാണെന്നു നിലവിലെ ലോകസുന്ദരി കരലീന ബിയെലവ്സ്ക പറഞ്ഞു.

ലോകസുന്ദരി മത്സരത്തിന്റെ പ്രചാരണത്തിനായി 2022 ലെ ലോകസുന്ദരി പോളണ്ടിന്റെ കരലീന ബിയെലവ്സ്ക നിലവില്‍ ഇന്ത്യയിലുണ്ട്. ”ലോകത്തില്‍ വച്ചേറ്റവും ആതിഥ്യ മര്യാദയുള്ള രാജ്യമാണ് ഇന്ത്യ. രണ്ടാം തവണയാണു താനിവിടെ വരുന്നത്. വീടുപോലയാണ് തനിക്ക് ഇന്ത്യ”. കരലീന ബിയെലവ്‍സ്‍ക പറഞ്ഞു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *