ബംഗളൂരു: താന്‍ മുഖ്യമന്ത്രിയായി തുടരുമോ എന്ന കാര്യം ഇന്ന് അറിയാമെന്ന് ബി.എസ്. യെദിയൂരപ്പ. നേതൃത്വത്തിെന്റ തീരുമാനം എന്തായാലും അടുത്ത 10^15 വര്‍ഷം താന്‍ ബി.ജെ.പിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച രാവിലെ ബെളഗാവിയിലെ മഴക്കെടുതി നേരില്‍കാണാനെത്തിയ യെദിയൂരപ്പ, രാത്രിയോടെയോ തിങ്കളാഴ്ച രാവിലെയോടെയോ തനിക്ക് നേതൃത്വത്തില്‍ നിന്നുള്ള സന്ദേശം ലഭിക്കുമെന്നാണ് വെളിപ്പെടുത്തിയത്.
രണ്ടു മാസം മുമ്ബുതന്നെ താന്‍ രാജി സന്നദ്ധത അറിയിച്ചതാണെന്നും രാജിവെച്ച് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മുഴുകാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെടുന്നപക്ഷം മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പടിയിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഭരണനേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയിലെ മുതിര്‍ന്ന പദവിയൊക്കെ ഇതിനകം തനിക്ക് ലഭിച്ചു. എല്ലാവരും പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമാണെന്ന സി.ടി. രവിയുടെ പ്രസ്താവനയോട് നൂറു ശതമാനം യോജിക്കുന്നുവെന്നും അച്ചടക്ക പരിധി ലംഘിക്കില്ലെന്നും യെദിയൂരപ്പ വ്യക്തമാക്കി.