ഒമാനില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ തീപിടിച്ചു

June 28, 2023
10
Views

ഹൈമ തുംറൈത്ത് റോഡില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ കത്തിയതിനെ തുടര്‍ന്ന് ഇന്ത്യക്കാരുള്‍പ്പെടെ ആറുപേര്‍ മരിച്ചു.

സലാല: ഹൈമ തുംറൈത്ത് റോഡില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ കത്തിയതിനെ തുടര്‍ന്ന് ഇന്ത്യക്കാരുള്‍പ്പെടെ ആറുപേര്‍ മരിച്ചു.

മസ്‌കത്ത്-സലാല റൂട്ടില്‍ തുംറൈത്തില്‍നിന്ന് 200 കിലോമീറ്റര്‍ അകലെ മക്‌ഷനില്‍ ചൊവ്വാഴ്ചയാണ് അപകടം. അഞ്ച് മുംബൈ സ്വദേശികളും ഒരുയമനിയുമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് അനൗദ്യോഗിക വിവരം.

ചൊവ്വാഴ്ച രാവിലെ മസ്കത്തില്‍നിന്ന് സലാലക്ക് പുറപ്പെട്ട കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹവും വാഹനവും ഏതാണ്ട് പൂര്‍ണമായും കത്തിയതിനാല്‍ ആളുകളെ തിരച്ചറിയാനായിട്ടില്ല. മൃതദേഹങ്ങളിലൊന്ന് സ്ത്രീയുടേതാണ്‌. അപകടത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *