ഭാരത് ജോഡോ ന്യായ് യാത്രയിലെ സംഘര്‍ഷം; കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയ്ക്കെതിരെ കേസ്

January 24, 2024
26
Views

ഭാരത് ജോഡോ ന്യായ് യാത്ര പൊലിസ് തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, കെ സി.

വേണുഗോപാല്‍, കനയ്യ കുമാര്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്ര പൊലിസ് തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, കെ സി.

വേണുഗോപാല്‍, കനയ്യ കുമാര്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രകോപനം, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസുകാര്‍ക്ക് നേരെ ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഭാരത് ജോഡോ ന്യായ് യാത്ര അസമിലെ ഗുവാഹത്തിയിലെത്തിയപ്പോള്‍ പൊലീസ് തടഞ്ഞിരുന്നു. ഇതേതുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. സംഭവത്തില്‍ രാഹുലിനെതിരെ കേസെടുക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. മേഘാലയിലെ പര്യടനത്തിനുശേഷം യാത്ര ഗുവാഹത്തില്‍ എത്തിയപ്പോഴാണ് യാത്ര പൊലീസ് തടഞ്ഞത്.

യാത്രയുടെ പത്താംദിവസമായ ഇന്നലെ ഗുവാഹത്തിയില്‍ കടക്കാന്‍ അനുവദിക്കാതെ രാഹുലിനെയും സംഘത്തെയും പൊലിസ് തടഞ്ഞിരുന്നു. ഗുവാഹതിയിലേക്കുള്ള പാതയില്‍ ഒന്നിലധികം മടക്ക് ബാരിക്കേഡുകള്‍ തീര്‍ത്താണ് വന്‍ പൊലിസ് സന്നാഹം യാത്ര തടഞ്ഞത്. ഗതാഗത കുരുക്കും സംഘര്‍ഷ സാധ്യതയും കണക്കിലെടുത്ത് യാത്രക്ക് ഗുവാഹത്തിയിലേക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു പൊലീസ് യാത്രയെ തടഞ്ഞത്. നേതക്കളടക്കം പൊലീസ് ബാരിക്കേഡ് തകര്‍ത്തു. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തിവീശുകയുമായിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *