ഡിഎയിലെ നാല് ശതമാനം വര്‍ധന; കേന്ദ്ര തീരുമാനം സെപ്റ്റംബറില്‍?

September 14, 2023
26
Views

രാജ്യത്തെ ലക്ഷക്കണക്കിന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏറ്റവും സന്തോഷമുള്ള വാര്‍ത്തകള്‍ ഉടൻ ലഭിച്ചേക്കും.ഡിയര്‍നസ് അലവൻസില്‍ (ഡിഎ) നാല് ശതമാനം വര്‍ദ്ധന ഉണ്ടായേക്കും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജീവനക്കാര്‍.

സെപ്തംബര്‍ അവസാനം ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഈ നിര്‍ദേശം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് അംഗീകരിച്ചാലുടൻ ദുര്‍ഗാപൂജയ്ക്ക് മുമ്ബ് ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിക്കാനുള്ള പ്രഖ്യാപനം നടത്തിയേക്കാം.

ക്ഷാമബത്തയില്‍ ഉടൻ 4 ശതമാനം വര്‍ദ്ധനവ്

ഒരു കോടി ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കുമാണ് ക്ഷാമബത്തയില്‍ 4 ശതമാനം വര്‍ധനവ് ലഭിക്കും. ഇതുമൂലം അവരുടെ ക്ഷാമബത്ത 46 ശതമാനമായി ഉയരും. നിലവില്‍ കേന്ദ്ര ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ക്ഷാമബത്തയും ഡിആര്‍നസ് റിലീഫും (ഡിആര്‍) 42 ശതമാനം എന്ന നിരക്കിലാണ് ലഭിക്കുന്നത്.

എഐസിപിഐ കണക്കുകള്‍ പുറത്തുവിട്ടു

2023 ഓഗസ്റ്റ് വരെയുള്ള എഐസിപിഐ ഡാറ്റ പുറത്തുവിട്ടിരുന്നു. ജൂലൈ വരെ പുറത്തുവിട്ട കണക്ക് പ്രകാരം ജീവനക്കാരുടെ ക്ഷാമബത്തയില്‍ 4 ശതമാനം വര്‍ദ്ധന ഉറപ്പാണ്. 50 ശതമാനം ക്ഷാമബത്തയാക്കി ഇത് ഭാവിയില്‍ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോള്‍ കേന്ദ്ര ജീവനക്കാരുടെ കുറഞ്ഞ ശമ്ബളം ഒരിക്കല്‍ കൂടി പരിഷ്കരിക്കും. നിലവില്‍ ക്ഷാമബത്ത 46 ശതമാനം ആയാല്‍ ജീവനക്കാര്‍ക്ക് പരമാവധി 22,000 രൂപ വരെ വര്‍ദ്ധിക്കും. ക്ഷാമബത്ത വര്‍ധിപ്പിക്കുന്നതിനുള്ള ഉത്തരവ് സെപ്റ്റംബര്‍ അവസാനത്തോടെ പുറപ്പെടുവിച്ചേക്കുമെന്നാണ് കരുതുന്നത്. നേരത്തെ വര്‍ധിപ്പിച്ച ക്ഷാമബത്തയുടെ കുടിശ്ശികയും ഇതോടൊപ്പം ലഭിക്കും.

ഡിഎ കുടിശ്ശികയും ഇതോടൊപ്പം ലഭിക്കും

സെപ്തംബറില്‍ ഡിഎയില്‍ 4 ശതമാനം വര്‍ധനയുണ്ടായാല്‍ ജീവനക്കാരുടെ ഡിഎ 46 ശതമാനമായി ഉയരും. 2023 ജൂലൈ 1 മുതല്‍ എന്ന കണക്കില്‍ മുൻകാല പ്രാബല്യത്തിലാണ് ഇത് നടപ്പിലാക്കുന്നത്, അങ്ങനെയെങ്കില്‍ 2 മാസത്തെ കുടിശ്ശികയും ഇതിനൊപ്പം നല്‍കും. ഒരു കോടി ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ഡിഎ കുടിശ്ശികയുടെ പ്രയോജനം ലഭിക്കും.മാര്‍ച്ചില്‍ ഡിഎ 42 ശതമാനമായി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *