നോക്കുകൂലി ആവശ്യപ്പെട്ട് സി.ഐ.ടി.യു ചുമട്ടു തൊഴിലാളികൾ കടയുടമകളെ മര്‍ദിച്ചു

August 17, 2021
533
Views

മാതമംഗലം(കണ്ണൂർ): കണ്ണൂർ മാതമംഗലത്ത് സാധനങ്ങൾ ഇറക്കുന്നതിനിടെ നോക്കുകൂലി ആവശ്യപ്പെട്ട് സി.ഐ.ടി.യു ചുമട്ടു തൊഴിലാളികൾ കടയുടമകളെ മർദിച്ചതായി പരാതി.

മാതമംഗലത്തെ എസ്.ആർ അസോസിയേറ്റ്സ് ഉടമ റബി മുഹമ്മദ്, സഹോദരൻ റാഫി എന്നിവരെയാണ് ആക്രമിച്ചത്. സ്വന്തമായി സാധനങ്ങൾ ഇറക്കുന്നത് ചോദ്യം ചെയ്തായിരുന്നു മർദനം.

എന്നാൽ കടയുടമകൾ തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് ആരോപിച്ച് രണ്ട് സി.ഐ.ടി.യു പ്രവർത്തകർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. പ്രദേശത്ത് നോക്കുകൂലി ആവശ്യപ്പെട്ടുള്ള സി.ഐ.ടി.യു തൊഴിലാളികളുടെ ഭീഷണിക്കെതിരെ വ്യാപാരികളും രംഗത്ത് വന്നിട്ടുണ്ട്.

കടയിലേക്ക് സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് സാധനങ്ങൾ ഇറക്കാൻ ഇവർ കോടതിയുടെ അനുമതി വാങ്ങിയിരുന്നു. നോക്കുകൂലി വാങ്ങുന്നത് സംസ്ഥാന സർക്കാർ നിരോധിക്കുകയും ഹൈക്കോടതി ഉത്തരവിറക്കി തടഞ്ഞതുമാണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *