ഓണക്കോടിക്കൊപ്പം കവറില്‍ പതിനായിരം രൂപയും നല്‍കി നഗരസഭ ചെയര്‍പേഴ്സണ്‍ : പണം വാങ്ങിയവര്‍ തന്നെ വിജിലന്‍സില്‍ പരാതിയും നല്‍കി

August 19, 2021
388
Views

കൊച്ചി : എറണാകുളം തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് 10,000 രൂപയും നല്‍കിയ ചെയര്‍പേഴ്സണിന്റെ നടപടി വിവാദമാകുന്നു. പണത്തിന്‍റെ ഉറവിടത്തില്‍ സംശയം തോന്നിയ പതിനെട്ട് കൗണ്‍സിലര്‍മാര്‍ പണം തിരിച്ച്‌ നല്‍കിയ ശേഷം അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി.

നഗരസഭ ചെയര്‍പേഴ്സന്‍ അജിത തങ്കപ്പന്‍ അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനില്‍ വിളിച്ച്‌ വരുത്തിയാണ് സ്വകാര്യമായി കവര്‍ സമ്മാനിച്ചത്. 43 അംഗ കൗണ്‍സിലില്‍ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ചെയര്‍പേഴ്സന്‍ ആയ അജിത തങ്കപ്പന്‍ ഭരണം നടത്തുന്നത്. 43 പേര്‍ക്ക് പണം നല്‍കാന്‍ ചരുങ്ങിയത് 4,30, 000 രൂപയെങ്കിലും വേണ്ടിവരും.

കൗണ്‍സിലര്‍മാര്‍ക്ക് ഇങ്ങനെ പണം നല്‍കാന്‍ നഗരസഭയക്ക് ഫണ്ടൊന്നും ഇല്ലെന്നിരിക്കെ ചെയര്‍പേഴ്സന്‍ എങ്ങനെ പണം നല്‍കിയെന്നാണ് അംഗങ്ങളില്‍ ചിലരുടെ സംശയം.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *