ഭാവിയിൽ കൊറോണ വൈറസിൻ്റെ വ്യാപനം ഒമിക്രോൺ വകഭേദം കുറച്ചേക്കാമെന്ന് പുതിയ പഠനം

January 20, 2022
307
Views

കേപ് ടൗൺ: ഭാവിയിൽ കൊറോണ വൈറസിൻ്റെ വ്യാപനം ഒമിക്രോൺ വകഭേദം കുറച്ചേക്കാമെന്ന് പുതിയ പഠനം. ദക്ഷിണാഫ്രിക്കയിലെ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വൈറസിൻ്റെ തീവ്രത കുറയുന്നതിനാൽ സാമൂഹ്യ വ്യാപനം താഴുമെന്ന് പഠനത്തിൽ പറയുന്നു. ഡിസംബർ മാസം ഒമിക്രോൺ വേരിയന്റ് ബാധിച്ച 23 പേരുടെ സാമ്പിളുകൾ പരിശോ​ധിച്ചു. ഡെൽറ്റ വേരിയന്റ് ബാധിച്ചവർക്ക് ഒമിക്രോൺ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. പക്ഷേ ഒമിക്രോൺ വകഭേദം പിടിപെടുന്നവർക്ക് ഡെൽറ്റ ബാധിക്കില്ലെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.

വാക്‌സിൻ സ്വീകരിച്ചവർക്ക് അനുകൂല ഫലമാണ് പഠനത്തിൽ കാണാൻ കഴിഞ്ഞത്. രോഗത്തിൻ്റെ തീവ്രത താരതമ്യേനെ ഇവരിൽ കുറവാണെന്ന് ആഫ്രിക്ക ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫ. അലക്‌സ് സിഗൽ പറയുന്നു.

പഠനത്തിൽ പങ്കെടുത്ത 23 പേരിൽ 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഒരാൾക്ക് മാത്രമേ സപ്ലിമെന്റൽ ഓക്സിജൻ ആവശ്യമായി വന്നൊള്ളൂവെന്നും ഗവേഷകർ പറഞ്ഞു. ഫൈസർ ഇൻ‌കോർപ്പറേറ്റ് അല്ലെങ്കിൽ ജോൺസൺ ആന്റ് ജോൺസൺ നിർമ്മിച്ച ഷോട്ടുകൾ ഉപയോഗിച്ച് പത്ത് പേർക്ക് വാക്സിനേഷൻ നൽകിയിരുന്നു. പക്ഷേ അവർക്കും ഒമിക്രോൺ ബാധിച്ചു.

Article Categories:
Health · Latest News · World

Leave a Reply

Your email address will not be published. Required fields are marked *