ഡല്‍ഹി: രാജ്യത്ത് മുതിര്‍ന്നവര്‍ക്ക് കൊവിഡ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതും കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ സംബന്ധിച്ചും അന്തിമ തീരുമാനം എടുക്കാന്‍ പ്രതിരോധ കുത്തിവയ്‌പുമായി ബന്ധപ്പെട്ട ശുപാര്‍ശ നല്‍കുന്ന നാഷണല്‍ ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ്(എന്‍.ടി.എ.ജി.ഐ) രണ്ടാഴ്ചയ്‌ക്കുള്ളില്‍ യോഗം ചേരും.
സ്കൂളുകള്‍ തുറന്ന സാഹചര്യവും മൂന്നാം തരംഗമുണ്ടായാലുള്ള ആശങ്കയും മൂലം കുട്ടികളില്‍ വാക്‌സിനേഷന്‍ ഉടന്‍ തുടങ്ങണമെന്ന നിര്‍ദ്ദേശമാണ് എന്‍.ടി.എ.ജി.ഐ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. രോഗബാധിതരായ കുട്ടികള്‍ക്ക് ജനുവരിയിലും ബാക്കി കുട്ടികളില്‍ മാര്‍ച്ച് മുതലും വാക്‌സിനേഷന്‍ തുടങ്ങണമെന്ന നിര്‍ദ്ദേശം ലഭിച്ചതായി അറിയുന്നു. ഇക്കാര്യം യോഗത്തില്‍ തീരുമാനിക്കുകയും ചെയ്യും.
Article Categories:
Health