മൂന്ന് വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസ് പൂജ്യത്തില്‍

July 8, 2023
19
Views

മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായി സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ പൂജ്യത്തില്‍.

തിരുവനന്തപുരം: മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായി സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ പൂജ്യത്തില്‍. ഈ മാസം അഞ്ചാം തീയതിയിലെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് കൊവിഡ് കേസുകള്‍ പൂജ്യത്തിലെത്തിയത്.

2020 മെയ് 7ന് ശേഷം ആദ്യമായാണ് പുതുതായി ഒറ്റ കേസ് പോലും ഇല്ലാതെ പ്രതിദിന കോവിഡ് കേസ് പൂജ്യം ആകുന്നത് എന്ന് കൊവിഡ് ഡാറ്റ വിശകലന രംഗത്തുള്ളവര്‍ പറയുന്നു. നിലവില്‍ കേരളത്തില്‍ 1033 ആക്റ്റീവ് കൊവിഡ് രോഗികള്‍ കൂടിയാണ് ഉള്ളത്.

ഈ മാസം ഒന്നാം തീയതി 12 പേര്‍ക്കും രണ്ടാം തീയതി മൂന്ന് പേര്‍ക്കും മൂന്നാം തീയതി ഏഴ് പേര്‍ക്കും നാലാം തീയതി ഒരാള്‍ക്കുമായിരുന്നു കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് പരിമിതമായ കൊവിഡ് പരിശോധനകള്‍ മാത്രമാണെന്നതും ഓര്‍മിക്കേണ്ടതാണ്.

രാജ്യത്ത് ഇപ്പോള്‍ ആകെ 50ല്‍ താഴെ കൊവിഡ് കേസുകള്‍ മാത്രമാണ് സ്ഥിരീകരിക്കുന്നത്. അഞ്ചാം തീയതി രാജ്യത്താകെ രേഖപ്പെടുത്തിയത് 45 പ്രതിദിന കൊവിഡ് കേസുകള്‍ മാത്രമാണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *