മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

July 8, 2023
21
Views

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം.17 വയസുകാരന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം.17 വയസുകാരന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തില്‍ നിന്ന് രണ്ട് പേരും മെയ്‌തെയ് വിഭാഗത്തില്‍ നിന്ന് ഒരാളുമാണ് കൊല്ലപ്പെട്ടത്.

ബിഷ്ണുപൂര്‍ ചുരാചന്ദ്പൂര്‍ അതിര്‍ത്തിയിലാണ് സംഘര്‍ഷം ഉണ്ടായത്.

അക്രമികള്‍ തമ്മില്‍ വെടിവെപ്പുണ്ടായപ്പോള്‍ ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പതിനേഴുകാരന് വെടിയേറ്റതെന്നാണ് വിവരം. മെയ്‌തെയ് കുക്കി വിഭാഗങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളില്‍ തോക്കുകള്‍ ഏന്തിയാണ് ഇരുവിഭാഗവും നിലയുറപ്പിച്ചിരിക്കുന്നത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *