സൈക്കിളിന്റെ വില 15,000 മാത്രം! കൂടെ 5,000 രൂപയുടെ സ്മാര്‍ട്ട് വാച്ചും സൗജന്യം

June 22, 2023
32
Views

ഇന്ധന വില താങ്ങാകുന്നതിനും അപ്പുറമെത്തിയതിനൊപ്പം മികച്ച വ്യായാമ മുറയായതിനാലും ഇന്ന് സൈക്കിളുകള്‍ക്ക് പ്രചാരമേറുകയാണ്.

ഇന്ധന വില താങ്ങാകുന്നതിനും അപ്പുറമെത്തിയതിനൊപ്പം മികച്ച വ്യായാമ മുറയായതിനാലും ഇന്ന് സൈക്കിളുകള്‍ക്ക് പ്രചാരമേറുകയാണ്.

നിരവധി പുതിയ മോഡലുകളാണ് അടുത്ത കാലത്തായി വിപണിയില്‍ എത്തുന്നത്. ഒപ്പം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ബൈസിക്കിള്‍ നിര്‍മാതാക്കള്‍ നിരവധി ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. പ്രമുഖ പ്രീമിയം ബൈസിക്കിള്‍ ബ്രാന്‍ഡായ ഫയര്‍ഫോക്‌സ് ബൈക്ക് പുതുതായി രണ്ട് മോഡലുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണിപ്പോള്‍.

ഒപ്പം ഒരു കിടിലന്‍ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. താങ്ങാനാവുന്ന വിലയിലെത്തുന്ന പുതിയ സൈക്കിളുകള്‍ക്കൊപ്പം ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി കമ്ബനി സ്മാര്‍ട്ട് വാച്ച്‌ സൗജന്യമായി നല്‍കുമെന്നും പ്രഖ്യാപിച്ചു. അഡ്വഞ്ചര്‍ പ്രേമികളെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ട്രെമര്‍ X സൈക്കിള്‍ സീരീസ് ആണ് ആദ്യത്തേത്. ഇതിന്റെ നിരവധി വേരിയന്റുകള്‍ വില്‍പ്പനക്ക് ലഭ്യമായിരിക്കും. ഇതിനൊപ്പം അവലോണ്‍ എന്ന പുതിയ മോഡല്‍ സൈക്കിളും പുറത്തിറക്കിയിട്ടുണ്ട്.

അവലോണിനൊപ്പമാണ് ഫയര്‍ഫോക്‌സ് സ്മാര്‍ട്ട് വാച്ച്‌ സൗജന്യമായി നല്‍കുന്നത്. അവലോണ്‍ ബൈക്ക് സ്ത്രീകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. 14,000 രൂപ മുതലാണ് അവലോണിന്റെ പ്രാരംഭ വില. ഈ സൈക്കിള്‍ വാങ്ങുമ്ബോള്‍ 4,999 രൂപ വില വരുന്ന നോയിസ് ബ്രാന്‍ഡിന്റെ ‘ബീറ്റ്’ സ്മാര്‍ട്ട് വാച്ച്‌ ആണ് സൗജന്യമായി ലഭിക്കുക. അവലോണ്‍ സൈക്കിളുകള്‍ വാങ്ങുന്ന ഓരോ വ്യക്തിക്കും ഈ സ്മാര്‍ട്ട് വാച്ച്‌ സൗജന്യമായി നേടാമെന്നാണ് കമ്ബനി പറയുന്നത്.

പുതുതായി പുറത്തിറക്കിയ ട്രെമര്‍ X, അവലോണ്‍ എന്നീ രണ്ട് സൈക്കിളുകളും ഓണ്‍ലൈനായും ഫയര്‍ഫോക്‌സിന്റെ ഔദ്യോഗിക സ്റ്റോര്‍ വഴിയും വില്‍ക്കപ്പെടുന്നു. 10,000 രൂപ മുതല്‍ 15000 രൂപ വരെയാണ് ട്രെമര്‍ X സൈക്കിളിന്റെ വില പോകുന്നത്. ഇരു സൈക്കിളുകളുടെയും വിശദാംശങ്ങളിലേക്ക് കടന്നാല്‍ ലൈറ്റ്‌വെയ്റ്റ് ഫ്രെയിമിലാണ് ട്രെമര്‍ X ബൈസിക്കിള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വളരെ ഭാരം കുറഞ്ഞ സൈക്കിളായ ഇത് വളരെ മോടിയുള്ളതും ദീര്‍ഘകാലം ഈട് നില്‍ക്കുന്ന തരത്തിലുമാണ് പരുവപ്പെടുത്തിയെടുത്തിരിക്കുന്നതെന്നാണ് കമ്ബനിയുടെ അവകാശവാദം.

Article Categories:
Latest News · Technology

Leave a Reply

Your email address will not be published. Required fields are marked *