ഈ സീസണില്‍ പ്രീമിയര്‍ ലീഗില്‍ നിന്നു തരം താഴ്ത്തല്‍ നേരിട്ട സൗതാപ്റ്റണ്‍ തങ്ങളുടെ പുതിയ പരിശീലകൻ ആയി റസല്‍ മാര്‍ട്ടിനെ നിയമിച്ചു.
ഈ സീസണില്‍ പ്രീമിയര്‍ ലീഗില്‍ നിന്നു തരം താഴ്ത്തല്‍ നേരിട്ട സൗതാപ്റ്റണ്‍ തങ്ങളുടെ പുതിയ പരിശീലകൻ ആയി റസല്‍ മാര്‍ട്ടിനെ നിയമിച്ചു.
മൂന്നു വര്‍ഷത്തേക്ക് ആണ് വെല്‍ഷ് ക്ലബ് സ്വാൻസി സിറ്റി പരിശീലകൻ ആയ അദ്ദേഹത്തെ അവര്‍ പരിശീലകൻ ആയി കൊണ്ടു വന്നത്. 37 കാരനായ റസല്‍ മാര്‍ട്ടിൻ മുൻ എം.കെ ഡോണ്‍സ് പരിശീലകൻ കൂടിയാണ്.നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ആണ് ഈ സീസണില്‍ സെയിന്റ്സ് തരം താഴ്ത്തല്‍ നേരിട്ടത്. അതിനാല്‍ തന്നെ എത്രയും പെട്ടെന്ന് പ്രീമിയര്‍ ലീഗില്‍ തിരിച്ചു എത്താൻ ആണ് അവരുടെ ശ്രമം. ഇത്രയും ചരിത്രമുള്ള ക്ലബിന്റെ പരിശീലകൻ ആയതില്‍ അഭിമാനം ഉണ്ടെന്നു പറഞ്ഞ റസല്‍ മാര്‍ട്ടിൻ ക്ലബിനെ അത് അര്‍ഹിക്കുന്ന പ്രീമിയര്‍ ലീഗില്‍ തിരികെ എത്തിക്കുന്നത് ആണ് തന്റെ ലക്ഷ്യം എന്നും പ്രഖ്യാപിച്ചു.