ഒരു മണിക്കൂറോളം ജോജു വണ്ടിയിലിരുന്നു, സമരക്കാരുടെ അടുത്ത് പോയത് കാന്‍സര്‍ രോഗിയായ ഒരമ്മയുടെ അഭ്യര്‍ത്ഥന കേട്ട്; സംവിധായകന്റെ വെളിപ്പെടുത്തല്‍

November 2, 2021
290
Views

കൊച്ചി: കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധിച്ച സംഭവത്തില്‍ നിര്‍ണായ വെളിപ്പെടുത്തലുമായി സംവിധായകന്‍ എ കെ സാജന്‍. ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ കാന്‍സര്‍ രോഗിയായ ഒരമ്മയുടെ അഭ്യര്‍ത്ഥന കേട്ടാണ് ജോജു സമരക്കാരോട് സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

‘ഒരു മണിക്കൂറോളം ജോജു വാഹനത്തില്‍ തന്നെ ഇരുന്നു. തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ കാന്‍സര്‍ രോഗിയായ ഒരമ്മ ഉണ്ടായിരുന്നു. അവര്‍ കീമോ എടുക്കാന്‍ പോവുകയാണെന്ന് ജോജുവിനോട് പറഞ്ഞു. സമയത്തു ചെന്നില്ലെങ്കില്‍ അടുത്ത പത്തോ പതിനഞ്ചോ ദിവസം കഴിഞ്ഞാകും ഇനി ഡേറ്റ് കിട്ടുക എന്നും പറഞ്ഞു. സാറ് പറഞ്ഞാല്‍ അവര്‍ കേട്ടാലോ, ഒന്ന് പറയുമോ എന്ന് ആ അമ്മ അഭ്യര്‍ത്ഥിച്ചു.

ഇതോടെയാണ് ജോജു കാറില്‍ നിന്ന് ഇറങ്ങി സമരക്കാരോടു സംസാരിക്കാന്‍ പോയത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണം ഞെട്ടിച്ചു. മുന്‍ എം എല്‍ എ അടക്കം ജോജുവിന്റെ വാഹനത്തിന്റെ ബോണറ്റില്‍ അടിച്ചു.’- എ കെ സാജന്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *