ജോജു ജോര്‍ജിനെതിരെ കേസെടുക്കുമോ? തീരുമാനം ഇന്ന്; നടന്റെ കാര്‍ തകര്‍ത്തവരെ തിരിച്ചറിഞ്ഞു

November 2, 2021
194
Views

കൊച്ചി: നടന്‍ ജോജു ജോര്‍ജിനെതിരായ പരാതിയില്‍ കേസെടുക്കുന്നതില്‍ തീരുമാനം ഇന്ന്. ജോജു അധിക്ഷേപിച്ചെന്ന് കാണിച്ച്‌ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്.സംഘര്‍ഷത്തിന്റെ വീഡിയോ പരിശോധിച്ച ശേഷമായിരിക്കും കേസെടുക്കുന്ന കാര്യത്തില്‍ പൊലീസ് തീരുമാനമെടുക്കുക.

അതേസമയം ജോജുവിന്റെ കാര്‍ തകര്‍ത്തവരെ പൊലീസ് തിരിച്ചറിഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ജോജുവിനൊപ്പം കാറിലുണ്ടായിരുന്നവരുടെ മൊഴിയെടുക്കും. ജോജുവിനെയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ഇന്ന് വിശദമായ മൊഴി രേഖപ്പെടുത്തും.

ജോജുവിന്റെ പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണിയുടെ നേതൃത്വത്തില്‍ തന്നെ കൈയേറ്റം ചെയ്‌തെന്നായിരുന്നു പരാതി. എന്നാല്‍ തനിക്കെതിരെ ജോജു നല്‍കിയ മൊഴി വ്യാജമാണെന്ന് ടോണി ചമ്മണി പ്രതികരിച്ചു. ജോജുവിന്റെ കാര്‍ തടഞ്ഞത് സ്വാഭാവികമായ വികാര പ്രകടനമാണെന്നും, വാഹനം തകര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ലെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *