ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ നാട്ടാന ചരിഞ്ഞു

August 22, 2023
32
Views

ഏറ്റവും പ്രായം കൂടിയ ഏഷ്യൻ നാട്ടാന ചരിഞ്ഞു.

ഏറ്റവും പ്രായം കൂടിയ ഏഷ്യൻ നാട്ടാന ചരിഞ്ഞു. ആസാമിലെ തേയിലത്തോട്ടങ്ങളില്‍ തലയെടുപ്പോടെ വസിച്ചിരുന്ന ബിജുലി പ്രസാദ് ആണ് ചരിഞ്ഞത്.

ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിന് സാക്ഷ്യം വഹിച്ച ആനയ്ക്ക് 89 വയസിലേറെ പ്രായമുള്ളതായാണ് കണക്കാക്കുന്നത്.ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് ആന ചരിഞ്ഞത്. വാര്‍ദ്ധക്യ സഹജമായ പ്രശ്നങ്ങളാണ് മരണ കാരണമെന്ന് അധികൃതര്‍. പ്രസാദിനെ ഏറെ സ്നേഹിച്ചിരുന്ന അസമിലെ മൃഗസ്നേഹികള്‍, തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍, പ്രദേശവാസികള്‍ തുടങ്ങി നിരവധി പേര്‍ സ്ഥലത്തെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

വില്യംസണ്‍ മഗോര്‍ ഗ്രൂപ്പിന്റെ ബെഹാലി ടീ എസ്റ്റേറ്റിലായിരുന്നു ആന കഴിഞ്ഞിരുന്നത്. ഗ്രൂപ്പിന്റെ അഭിമാന പ്രതീകമായിരുന്നു ബിജുലി പ്രസാദ്. ബര്‍ഗാംഗ് തേയില തോട്ടത്തിലേക്ക് കുട്ടി ആയിരിക്കുമ്ബോള്‍ വന്നുചേര്‍ന്നതാണ് ബിജുലി. കമ്ബനി ബര്‍ഗാംഗ് ടീ എസ്റ്റേറ്റ് വിറ്റതിന് ശേഷം പിന്നീട് ആനയെ ബെഹാലി തേയിലത്തോട്ടത്തിലേക്ക് കൊണ്ടുവരികയായിരുന്നു.പത്മശ്രീ അവാര്‍ഡ് ജേതാവും പ്രശസ്ത ആന ശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. കുശാല്‍ കണ്‍വര്‍ ശര്‍മ്മയുടെ അഭിപ്രായത്തില്‍, ഇന്ത്യയില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും പ്രായം കൂടിയ ആനയാണ് ബിജുലി പ്രസാദ്. ഏകദേശം 8-10 വര്‍ഷം മുമ്ബ് ആനയുടെ പല്ലുകളെല്ലാം കൊഴിഞ്ഞുപോയിരുന്നു. പിന്നീട് ഭക്ഷണം കഴിക്കുന്നതില്‍ ആനയ്ക്ക് പരിമിതികളുണ്ടായി. ആന സാവധാനം മരണത്തിലേക്ക് നടന്നടുക്കുകയായിരുന്നുവെന്നും കുശാല്‍ കൂട്ടിച്ചേര്‍ത്തു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *