തിരുവാഭരണ പാതയിൽ സ്ഫോടക ശേഖരം

January 18, 2022
235
Views

പത്തനംതിട്ട : ശബരിമല മകരവിളക്കിന് ശേഷം തിരുവാഭരണം തിരികെ പന്തളത്തേക്ക് കൊണ്ടുപോകേണ്ടിയിരുന്ന തിരുവാഭരണ പാതയിൽ വടശ്ശേരിക്കര പേങ്ങാട്ട് പാലത്തിനു കീഴിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. തിരുവഭരണ പേടകത്തോടൊപ്പം സഞ്ചരിക്കുന്നവർ കുളിക്കുന്ന കുളിക്കടവാണ് പേങ്ങാട്ട് പാലം.

പന്തളത്തു നിന്നും മകരവിളക്കുത്സവത്തിനായി കൊണ്ടുപോകുന്ന തിരുവാഭരണം ശബരിമലയിൽ ചാർത്തിയ ശേഷം തിരികെ പന്തളത്തെക്ക് കൊണ്ടുവരുന്ന തിരുവാഭരണ പാതയിൽ നിന്നും സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ ഉള്ള പോലീസം സംഘം സ്ഥലത്ത് പരിശോധന നടത്തി.

Article Categories:
Kerala

Leave a Reply

Your email address will not be published. Required fields are marked *