മാര്‍ത്താണ്ഡത്ത് കെഎസ്‌ആര്‍ടിസി ബസും തമിഴ്‌നാട് ആര്‍ടിസി ബസും കൂട്ടിയിടിച്ച്‌ അപകടം

February 4, 2024
28
Views

തമിഴ്‌നാട്ടില്‍ കെഎസ്‌ആർടിസി ബസും തമിഴ്‌നാട് ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം.

ചെന്നൈ: തമിഴ്‌നാട്ടില്‍ കെഎസ്‌ആർടിസി ബസും തമിഴ്‌നാട് ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം.

കെഎസ്‌ആർടിസി ഡ്രൈവർ അനീഷ് കൃഷ്ണയാണ് മരിച്ചത്. പാപ്പനംകോട് ഡിപ്പോയിലായിരുന്നു ജോലി. അപകടത്തില്‍ 34 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തമിഴ്‌നാട് ബസിന്റെ ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

മാർത്താണ്ഡം പാലത്തിന് മുകളില്‍ വച്ചായിരുന്നു അപകടം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മുന്നിലുണ്ടായിരുന്ന ടോറസ് ലോറിയെ മറികടക്കവെ കെഎസ്‌ആർടിസി ബസ് തമിഴ്‌നാട് ബസിലേക്ക് ഇടിക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയ കെഎസ്‌ആർടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *