പാചക വാതകത്തിന് വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് 266 രൂപ കൂടി

November 1, 2021
332
Views

തിരുവനന്തപുരം: പാചക വാതകത്തിന്റെ വില കുത്തനെ കൂട്ടി.വാണിജ്യ സിലിണ്ടറിന് 266 രൂപയാണ് കൂട്ടിയത്.ഡല്‍ഹിയില്‍ 19 കിലോ സിലിണ്ടറിന് വില രണ്ടായിരം രൂപ കടന്നു.എന്നാല്‍ ഗാര്‍ഹിക സിലിണ്ടറിന് വിലവര്‍ദ്ധിച്ചിട്ടില്ല.

അതേസമയം അടുത്തിടെയെങ്ങും ഇത്രയും വില കൂട്ടിയിട്ടില്ല.വാണിജ്യ സിലിണ്ടറിന്റെ വിലക്കയറ്റം ഹോട്ടല്‍ ഭക്ഷണത്തിത്തിന്റെ വിലയിലുള്‍പ്പടെ വന്‍ വര്‍ദ്ധനവിന് ഇടയാക്കും. ഇത് സാധരണക്കാരെയാവും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.

രാജ്യത്ത് ഇന്ന് പെട്രോളിനും ഡീസലിനും വില വര്‍ദ്ധിച്ചിട്ടുണ്ട്. പെട്രോളിനും ഡീസലിനും 48 പൈസയാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 112.25 രൂപയും കോഴിക്കോട് 110. 40 രൂപയുമാണ് ഇന്നത്തെ വില.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *