ഗാസയില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമാകുന്നു; നിരവധിപേര്‍ക്ക് പരുക്ക്

October 20, 2023
33
Views

ഗാസക്കെതിരെ നടത്തുന്ന ആക്രമണം ശക്തമാക്കി ഇസ്രയേല്‍.

ഗാസക്കെതിരെ നടത്തുന്ന ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ഗാസയിലെ ക്രൈസ്തവ ദേവലായത്തിന് നേരെയും ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയും നടന്ന ബോംബ് ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.

ഗാസയുടെ അല്‍ നഗരമായ അല്‍-സെയ്ടൂണിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ക്രൈസ്തവ മതസ്ഥരെ കൂടാതെ നിരവധി മുസ്ലിം മത വിശ്വാസികളും പള്ളിക്കകത്ത് അഭയം പ്രാപിച്ചിരുന്നു.അതേസമയം അല്‍ നാബിയിലെ ജനവാസ കേന്ദ്രത്തിലും ഇസ്രയേല്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3000 കടന്നു. പരുക്കേറ്റവരുടെ എണ്ണം 13000 കടന്നു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *