വളര്‍ത്തു മൃഗങ്ങള്‍ക്ക് ലൈസന്‍സ്: നടപടികള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

August 6, 2021
212
Views

കൊച്ചി: സംസ്ഥാനത്ത് വളര്‍ത്തു മൃഗങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച്ച പരിഗണിക്കാനായി മാറ്റി.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇത് സംബന്ധിച്ച്‌ അടിയന്തരമായി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും ഇതിനായി സ്ഥലം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങള്‍ അറിയിക്കാന്‍ തൃക്കാക്കര നഗരസഭയ്ക്കും ഹൈക്കോടതി നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് തെരുവ് നായ്ക്കള്‍ക്കായുള്ള അംഗീകൃത സംരക്ഷണ കേന്ദ്രങ്ങള്‍ ആകെ ഏഴെണ്ണം മാത്രമാണെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *