മുറ്റത്തെ ഓർ‌ക്കിഡും ആന്തൂറിയവും വാടിപ്പോയോ,ജൈവ കീടനാശിനി തന്നെ തളിക്കാം

January 28, 2022
126
Views

മുറ്റത്തെ ഓർ‌ക്കിഡ്‍ വാടിപ്പോയോ…ജൈവ കീടനാശിനി തന്നെ തളിക്കാം…നിലത്തു വളർത്തുന്നയിനം ഓർക്കി‍ഡുകൾക്ക് കടലപ്പിണ്ണാക്ക്, പച്ചച്ചാണകസ്ലറി എന്നിവ ചേർക്കുക. കരുത്ത് കിട്ടുന്നതിനായി 19–19–19 വളം നേരിയ അളവിൽ നേർപ്പിച്ച് ഇടയ്ക്കിടെ ഒഴിക്കാം.

ഹാങ്ങിങ് വിഭാഗം ഓർക്കിഡുകൾക്ക് പച്ചച്ചാണകം വെള്ളത്തിൽ കലക്കി തെളിയെ‍‍ടുത്തു തളിക്കാം. ഇവ നന്നായി വളരുന്നതിനും പുഷ്പിക്കുന്നതിനും നേരിയ അളവിൽ രാസവളങ്ങൾ ഉപയോഗിക്കാം.

ഇവയുടെ കായികവളർ‌ച്ചയുടെ കാലത്ത് എൻപികെ 3:1:1 അനുപാതത്തിലും പുഷ്പിക്കുന്ന കാലത്ത് 1:2:2 അനുപാതത്തിലും ഉപയോഗിക്കാം.

ആന്തൂറിയം

നന കൂടിയാൽ കുമിൾബാധയും ഒച്ചിന്റെ ശല്യവും കൂടും. രാത്രിയിൽ ടോർച്ചടിച്ച് ഒച്ചിനെ പെറുക്കി നശിപ്പിക്കണം. നാലു മാസത്തിലൊരിക്കൽ ഓരോ ചുവടിനും ഒരു വലിയ സ്പൂൺ കുമ്മായം ചുറ്റും വിതറി കൊത്തിച്ചേർ‌ക്കുക.

കടലപ്പിണ്ണാക്ക് അഞ്ചുദിവസം കുതിർത്തു കിട്ടുന്ന തെളി നേർ‌പ്പിച്ചത്, പച്ചച്ചാണകസ്ലറി, മണ്ണിരക്കമ്പോസ്റ്റ് എന്നിവ ഇടയ്ക്കിടെ ചേർക്കാം. എന്നാൽ‌ ചെടികൾക്ക് കരുത്തു കിട്ടാൻ 19–19–19 വളം 10 ഗ്രാം രണ്ടു ലീറ്റർ‌ വെള്ളത്തിൽ കലക്കി രണ്ടാഴ്ച ഇടവേളയിൽ‌ ഒഴിക്കാം.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *