കേന്ദ്ര നികുതി വിഹിതം: ഏറ്റവും നഷ്‌ടം നേരിടുന്നത്‌ കേരളമടക്കം ഏഴ്‌ സംസ്ഥാനം

August 2, 2023
44
Views

കേരളമടക്കം ഏഴുസംസ്ഥാനങ്ങളുടെ കേന്ദ്ര നികുതി വഹിതം വൻ തോതില്‍ വെട്ടിക്കുറച്ചുവെന്ന് സമ്മതിച്ച്‌ കേന്ദ്ര ധനമന്ത്രാലയം.

ന്യൂഡല്‍ഹി> കേരളമടക്കം ഏഴുസംസ്ഥാനങ്ങളുടെ കേന്ദ്ര നികുതി വഹിതം വൻ തോതില്‍ വെട്ടിക്കുറച്ചുവെന്ന് സമ്മതിച്ച്‌ കേന്ദ്ര ധനമന്ത്രാലയം.

2018––19ല്‍ മൊത്തം കേന്ദ്ര നികുതി വരുമാനത്തിന്റെ 2.5 ശതമാനം കേരളത്തിന് ലഭിച്ചിരുന്നെങ്കില്‍ 2022-23 ആയപ്പോഴേക്കും അത് 1.93 ശതമാനമായി കൂപ്പുകുത്തിയെന്ന് ജോണ്‍ ബ്രിട്ടാസിന് രാജ്യസഭയില്‍ നല്‍കിയ മറുപടി വ്യക്തമാക്കുന്നു. കേന്ദ്ര നികുതി വഹിതത്തില്‍ ഏറ്റവും അധികം നഷ്ടം നേരിടുന്ന രണ്ടുസംസ്ഥാനങ്ങളില്‍ ഒരെണ്ണവും കേരളമാണ്.

2016-17ല്‍ സംസ്ഥാനത്തിന്റെ തനത് വരുമാനം 51,876.36 കോടി രൂപയായിരുന്നത് 2022-–-23 ആയപ്പോഴേക്കും 85,867.35 കോടി ഉയര്‍ന്നുവെന്ന് മന്ത്രാലയത്തിന്റെ രേഖയില്‍ പറയുമ്ബോഴാണിത്. ഫലത്തില്‍ കേന്ദ്ര നികുതി വിഹിത നിരക്കില്‍ വന്ന കുറവാണ് കേരളത്തെ പ്രതികൂലമായി ബാധിക്കുന്നത്. പത്താം ധനകമീഷന്റെ കാലയളവില്‍ കേരളത്തിന് ലഭിച്ച കേന്ദ്ര നികുതി വിഹിതം 3.87 ശതമായിരുന്നിടത്തു നിന്നാണ് കുത്തനെ വെട്ടിക്കുറച്ചെത്.

അതേസമയം ജിഎസ്ടി വിഹിതം കൂട്ടുവാനോ, നഷ്ടപരിഹാരം തുടര്‍ന്ന് നല്‍കുവാനോ സ്വന്തം നിലയ്ക്ക് സമാഹരിക്കുന്ന സെസ്സും സര്‍ചാര്‍ജ്ജും സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കാനോ കേന്ദ്രം തയ്യാറാവാത്തത് പ്രശ്നം സങ്കീര്‍ണമാക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഏകപക്ഷീയമായി കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും പ്രതികൂലമായി ബാധിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു.

Article Categories:
Business · Latest News

Leave a Reply

Your email address will not be published. Required fields are marked *