രാജ്യം ഇന്ന് 75-ാം സ്വതന്ത്ര്യ ദിനം ആഘോഷിക്കുന്നു

August 15, 2021
343
Views

ദില്ലി: രാജ്യം ഇന്ന് 75-ാം സ്വതന്ത്ര്യ ദിനം ആഘോഷിക്കുന്നു. രാവിലെ ഏഴരക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയര്‍ത്തും. അമൃത് മഹോത്സവ് എന്ന പേരിൽ ഒരു വര്‍ഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് കേന്ദ്ര സര്‍ക്കാര‍് നിശ്ചയിച്ചിരിക്കുന്നത്.

ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത കായിക താരങ്ങളെയും ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇത്തവണ ആദ്യമായി പതാക ഉയര്‍ത്തുമ്പോൾ സൈനിക ഹെലികോപ്റ്ററുകളിൽ നിന്നുള്ള പുഷ്പ വൃഷ്ടിയും ചെങ്കോട്ടയിൽ നടക്കും.

സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്കായി കനത്ത സുരക്ഷ വലയത്തിലാണ് ദില്ലിയും തൊട്ടടുത്ത നഗരങ്ങളും.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *