സംസ്ഥാനത്ത് അന്തർദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കും: മുഖ്യമന്ത്രി

March 5, 2022
120
Views

സംസ്ഥാനത്ത് അന്തർദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് മർക്കസ് ഇന്റർ നാഷണൽ സ്കൂളിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കാന്തപുരം എ പി . അബൂബക്കർ മുസ്ലിയാർ, മന്ത്രി പി എ മുഹമ്മദ് റിയാസ് തുടങ്ങിയവർ പങ്കെടുത്തു.ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകോത്തര നിലവാരമുള്ള കൂടുതൽ സംരംഭങ്ങൾ വരണം. വിദേശ രാജ്യങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഇവിടെയെത്തി പഠിക്കുന്ന സാഹചര്യമുണ്ടാകണമെന്നും അതിന് സർക്കാർ , സ്വകാര്യ മേഖലയിൽ കൂടുതൽ സ്ഥാപനങ്ങൾ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *