ഇസ്രയേലില്‍ നിന്നുള്ള രണ്ടാം വിമാനം ഡല്‍ഹിയിലെത്തി

October 14, 2023
31
Views

ഇസ്രയേല്‍-ഹമാസ് യുദ്ധം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ ഇസ്രയേലില്‍ നിന്നുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള ഓപറേഷൻ അജയ്യുടെ ഭാഗമായ രണ്ടാം വിമാനം ഡല്‍ഹിയിലെത്തി.

ഇസ്രയേല്‍-ഹമാസ് യുദ്ധം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ ഇസ്രയേലില്‍ നിന്നുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള ഓപറേഷൻ അജയ്യുടെ ഭാഗമായ രണ്ടാം വിമാനം ഡല്‍ഹിയിലെത്തി.

AI 140 വിമാനമാണ് ഡല്‍ഹിയിലെത്തിയത്. രണ്ടാം ഘട്ട സംഘത്തില്‍ 235 ഇന്ത്യക്കാരാണുള്ളത്. ഇതില്‍‌ 16 പേര്‍ മലയാളികളാണെന്നാണ് വിവരം. വിദേശകാര്യ സഹമന്ത്രി രാജ് കുമാര്‍ രഞ്ജൻ സിംഗ് മടങ്ങിയെത്തിയ പൗരന്മാരെ സ്വീകരിച്ചു. (Operation Ajay Second flight carrying 235 Indian nationals lands in Delhi)

മടങ്ങിയെത്തുന്ന മലയാളികളെ സ്വീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും ആയി, ഡല്‍ഹി വിമാനത്താവളത്തില്‍ കേരള സര്‍ക്കാരിന്റെ ഹെല്‍പ്പ് ഡെസ്ക് തുറന്നു.ഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്ബര്‍: 011 23747079.

ഇസ്രായേലില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന മലയാളികള്‍ കേരള ഹൗസിന്റെ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മലയാളി സംഘത്തിന്റെ സ്വീകരണത്തിനായി എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍സൗരഭ് ജെയിൻ അറിയിച്ചിരുന്നു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *