ഇനി ഗ്രൂപ്പിനെ പേരില്‍ വീതംവെപ്പില്ല; കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് കെ. മുരളീധരന്‍

September 7, 2021
240
Views

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് കെ. മുരളീധരന്‍ എം.പി. ഇനി ഗ്രൂപ്പിനെ പേരില്‍ വീതംവെപ്പില്ല. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരോട് അഭിപ്രായം തേടുമെന്നും മുരളീധരന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ അച്ചടക്കം പരമപ്രധാനമാണ്. കോണ്‍ഗ്രസ് സെമി കേഡര്‍ സ്വഭാവത്തിലേക്ക് മാറുകയാണ്. ഇനി മുഖ്യശത്രുക്കളായ സി.പി.എമ്മിനോടും ബി.െജ.പിയോടും പോരാടണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

ജംബോ കമ്മിറ്റിയും ഗ്രൂപ്പുമാണ് കോണ്‍ഗ്രസിലെ പ്രശ്നം. സ്ഥാനാര്‍ഥിയുടെ അഭ്യര്‍ഥന വോട്ടര്‍മാര്‍ക്ക് കൊടുക്കാന്‍ പോലും ആളുണ്ടായിരുന്നില്ല. എന്നാല്‍, ബൂത്തിന്‍റെ പണം കണക്ക് പറഞ്ഞ് വാങ്ങും. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലും ഇത് സംഭവിച്ചു. കെട്ടിയിറക്കിയ സ്ഥാനാര്‍ഥികല്‍ പലയിടത്തും ഉണ്ടായിരുന്നെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *