കര്‍ണാടക നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്

May 24, 2023
19
Views

കര്‍ണാടക നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്. മുൻ മന്ത്രിയും അഞ്ച് തവണ നിയമസഭാംഗവുമായ യു ടി ഖാദര്‍ കര്‍ണാടകയിലെ പതിനാറാം നിയമസഭയുടെ സ്പീക്കറാകാൻ ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കര്‍ണാടക നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്. മുൻ മന്ത്രിയും അഞ്ച് തവണ നിയമസഭാംഗവുമായ യു ടി ഖാദര്‍ കര്‍ണാടകയിലെ പതിനാറാം നിയമസഭയുടെ സ്പീക്കറാകാൻ ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

ഏകകണ്ഠമായി തെരഞ്ഞെടുത്താല്‍ കര്‍ണാടകയില്‍ സ്പീക്കര്‍ പദവിയിലെത്തുന്ന ആദ്യ മുസ്ലീം നേതാവാകും യു ടി ഖാദര്‍. മുൻ ബിജെപി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ ഉപനേതാവായിരുന്നു യു ടി ഖാദര്‍. 2013ലെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ആദ്യം ആരോഗ്യമന്ത്രിയും പിന്നീട് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്. മംഗലാപുരം മണ്ഡലത്തില്‍ ഖാദര്‍ 22,977 വോട്ടുകള്‍ക്കാണ് വിജയിച്ചത്.മലയാളിയായ യുടി ഖാദര്‍ കാസര്‍ഗോഡ് സ്വദേശിയാണ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *