മുല്ലപ്പെരിയാര്‍; തകര്‍ന്നാല്‍ മഹാദുരന്തം; പുതിയ ഡാം പണിയണമെന്ന് കേരളം സുപ്രീം കോടതിയില്‍

October 28, 2021
244
Views

ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ ഡീകമ്മീഷന്‍ ചെയ്യണമെന്ന് കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറില്‍ തമിഴ്‌നാട് തയ്യാറാക്കിയ 138 അടി റൂള്‍ കര്‍വ് സ്വീകാര്യമല്ലെന്ന് കേരളം അറിയിച്ചു.

ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ കഴിയില്ല. ജനങ്ങളുടെ ആശങ്കയും ഡാമിന്റെ കാലപ്പഴക്കവും പരിഗണിച്ച്‌ നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്ത് പുതിയ ഡാം പണിയണമെന്ന് കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സഭവിച്ചാല്‍ അത് മഹാ ദുരന്തത്തിന് കാരണമാകുമെന്ന് കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

പുതിയ അണക്കെട്ട് നിര്‍മ്മിച്ച്‌ തമിഴ്‌നാടിന് ജലവും കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും ഉറപ്പാക്കണം.ഒക്ടോബര്‍ 31 വരെ പരമാവധി ജലനിരപ്പ് 136 അടി വരെ മാത്രമാകണമെന്നും കേരളം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.കേസ് ഉച്ചക്ക് ശേഷം കോടതി പരിഗണിക്കും.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *