കിഡ്‌നി സ്റ്റോണ്‍ ; ഓപ്പറേഷൻ വേണ്ട ഇത് കഴിച്ചാല്‍ മതി

November 3, 2023
95
Views

കോവയ്ക്ക കഴിക്കാത്ത മലയാളികള്‍ ഉണ്ടാകില്ല.

കോവയ്ക്ക കഴിക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. പ്രായഭേദമന്യേ എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒന്നാണ് കോവയ്ക്ക. ഏത് കാലാവസ്ഥയിലും ധാരാളം ഫലം തരുന്നതിനാല്‍ വീട്ടമ്മമാരുടെയും കര്‍ഷകരുടെയും ഇഷ്ട സസ്യമാണ് ഇത്.

മറ്റ് പച്ചക്കറികളെ അപേക്ഷിച്ച്‌ നഗരങ്ങളില്‍ താമസിക്കുന്നവരും ഇന്ന് കോവല്‍ കൂടുതലായി വളര്‍ത്തുന്നതായി കണ്ടു വരുന്നു.

ത്വക്ക് രോഗം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങള്‍ക്ക് പ്രതിവിധിയായും ഹൃദയം, തലച്ചോറ് എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും കോവയ്ക്ക കഴിക്കുന്നത് ഉത്തമമാണ്. കൂടാതെ ഉദര രോഗത്തിന് പ്രതിവിധിയും, ദഹനശക്തി വര്‍ധിപ്പിക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും കിഡ്‌നി സ്റ്റോണ്‍ മൂത്രത്തിലൂടെ അലിഞ്ഞു പോകുന്നതിനും അലര്‍ജി, അണുബാധ എന്നീ രോഗങ്ങള്‍ ഇല്ലാതാക്കാനും കോവയ്ക്ക നല്ല ഒരു ആഹാരമായി ഉപയോഗിക്കാം.

ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് കുളിര്‍മ നല്‍കുന്നതിനും അമിത ക്ഷീണം കുറയ്ക്കാനും സഹായിക്കുന്നു. ഏറ്റവും എടുത്ത് പറയേണ്ട ഒന്ന് പ്രമേഹ രോഗികള്‍ക്ക് ഇൻസുലിന് പകരമായി കോവല്‍ ഇലയുടെ നീര്, വേരില്‍ നിന്നുള്ള സത്ത് എന്നിവ ഉപയോഗിക്കാം എന്നതാണ്. ദിവസവും ഇത് ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രമേഹത്തിന്റെ തോത് കുറഞ്ഞു വരുന്നതായി കാണാൻ കഴിയും.

കോവയ്ക്ക വച്ച്‌ ധാരാളം വിഭവങ്ങള്‍ ഉണ്ടാക്കാൻ കഴിയും. തോരൻ, മെഴുക്കുപുരട്ടി, കോവയ്ക്ക അച്ചാര്‍, പച്ചടി എന്നിവ അതില്‍ ചിലത് മാത്രം. വേവിക്കാതെ പച്ചയായി കഴിക്കാവുന്ന ഫലമാണ് കോവയ്ക്ക. കുട്ടികള്‍ കൂടുതലും പച്ചയായി കഴിക്കാൻ താല്‍പര്യം കാണിക്കുന്നതായും കാണാം.

ഒരുപാട് വെള്ളം കെട്ടിനില്‍ക്കുന്നിടത്ത് കോവല്‍ നടാതിരിക്കുന്നതാണ് ഉത്തമം. അധികം പരിചരണവും ഒരുപാട് വളപ്രയോഗവും ഇതിന് വേണ്ട. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്ത് നട്ടാല്‍ നല്ല രീതിയില്‍ വളരുന്നത് കാണാം. കോവലിന്റെ തണ്ട് ആണ് നടുന്നത്. ടെറസ്സിലേക്ക് പന്തലാക്കി വളര്‍ത്താൻ പറ്റിയ ഒരു വള്ളിച്ചെടിയാണിത്. ഇത്രയൊക്കെ ഗുണങ്ങള്‍ നിറഞ്ഞ കോവയ്ക്ക ദിവസവും ആഹാരത്തില്‍ ഉപയോഗിക്കാൻ ഇനി മറക്കില്ലല്ലോ.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *