നിയമലംഘനങ്ങള്‍ക്ക് പൂജ്യം രൂപ പിഴ; ചെലാൻ മൈൻഡ് ചെയ്തില്ലെങ്കില്‍ വലിയ നൂലാമാല

November 3, 2023
26
Views

റോഡ് നിയമലംഘനങ്ങള്‍ക്ക് ഇ -ചെലാനില്‍ ലഭിക്കുന്ന പിഴകാര്യമായെടുത്തില്ലെങ്കില്‍ കാത്തിരിക്കുന്നത് വൻപിഴ.

റോഡ് നിയമലംഘനങ്ങള്‍ക്ക് ഇ -ചെലാനില്‍ ലഭിക്കുന്ന പിഴകാര്യമായെടുത്തില്ലെങ്കില്‍ കാത്തിരിക്കുന്നത് വൻപിഴ. ചില നിയമലംഘനങ്ങള്‍ക്ക് പിഴത്തുകയല്ലാതെയാണ് ചെലാനും സന്ദേശവും ലഭിക്കുക.

പലരും അത് തുകയില്ലെന്നു കരുതി അത് അവഗണിക്കുകയുംചെയ്യും. എന്നാല്‍ അത്തരക്കാരെ കാത്തിരിക്കുന്നത് വലിയ നൂലാമാലകളാണ്.

ഇത്തരം സന്ദേശം ലഭിക്കാത്തവരുടെയും ലഭിച്ചിട്ട് പ്രതികരിക്കാത്തവരുടെയും വാഹനങ്ങള്‍ പലതും കരിമ്ബട്ടികയില്‍പ്പെട്ടു. 500 രൂപയുെട പിഴയ്കുപകരം പതിനായിരം രൂപയൊക്കെ മുടക്കിയാണ് പലരും കോടതികയറി വാഹനം നിരത്തിലിറക്കുന്നത്. ചില റോഡ് നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഓണ്‍ലൈൻ വഴിയല്ലാതെ ഉടൻതന്നെ ഉദ്യോഗസ്ഥര്‍ക്ക് വാങ്ങാൻ സാധിക്കില്ല.

ഓണ്‍ലൈനായി ഇ-കോര്‍ട്ട് അഥവാ വെര്‍ച്യുല്‍ കോടതിയില്‍ അടയ്ക്കണം. ഇത്തരം കേസുകള്‍ രജിസ്റ്റര്‍ചെയ്താല്‍ ഉദ്യോഗസ്ഥര്‍ ഉടൻ ഇ-കോര്‍ട്ടിലേക്ക് അയക്കും. 60 ദിവസംവരെയേ ഇ-കോര്‍ട്ടില്‍ പിഴയടയ്ക്കാൻ സാധിക്കൂ.

പിന്നീട് വാഹന ഉടമ ഏതു ജില്ലയിലുള്ളയാളാണോ ആ ജില്ലയിലെ സി.ജെ.എം. കോടതിയില്‍ നേരിട്ടു പിഴയടയ്ക്കണം. കോടതി നടപടിക്രമങ്ങള്‍ അറിയാത്തവര്‍ അഭിഭാഷകന്റെ സഹായം തേടേണ്ടിവരും. അഭിഭാഷരുടെ ഫീസും പിഴത്തുകയും കൂടി നല്‍കിവരുമ്ബോള്‍ വലിയ തുകയാകും.

വാഹനം കരിമ്ബട്ടികയില്‍പ്പെടുമ്ബോഴോ സമൻസായെന്ന വിവരം ലഭിക്കുമ്ബോഴോ ആവും പിഴയുള്ള കാര്യവും അതു കോടതിയില്‍ അടയ്ക്കേണ്ടകാര്യവും ഉടമ അറിയുന്നത്. മറ്റെന്തെങ്കിലും ഇടപാടിനായി മോട്ടോര്‍ വാഹനവകുപ്പിനെ സമീപിച്ചാലും വാഹനം കരിമ്ബട്ടികയില്‍പ്പെട്ട വിവരമറിയും.

പിഴ നിശ്ചയിക്കാൻ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കില്ല

ലെയ്ൻ ട്രാഫിക്ക് ലംഘനം, മദ്യപിച്ച്‌ വാഹനമോടിക്കല്‍, അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍, പ്രായപൂര്‍ത്തിയാകാതെയുള്ള വാഹനമോടിക്കല്‍ തുടങ്ങിയ കേസുകള്‍ക്കുള്ള പിഴ നിശ്ചയിക്കുന്നത് കോടതിയാണ്. അതിനാല്‍ ഇത്തരം കേസുകളിലെ ചെലാനില്‍ പൂജ്യം തുകയാവും രേഖപ്പെടുത്തിയിരിക്കുക. ഇതാണ് ആശയക്കുഴപ്പത്തിന് കാരണം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *