ചക്കിട്ടപാറയിലെ മാവോയിസ്റ്റ് സാന്നിധ്യം: പരിശോധന ശക്തമാക്കി പൊലീസും തണ്ടർബോൾട്ടും

September 13, 2021
300
Views

കോഴിക്കോട്: മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തില്‍ പരിശോധന ശക്തമാക്കി പൊലീസും തണ്ടർബോൾട്ടും. ഒരു മാസത്തിനിടെ രണ്ട് തവണയാണ് സായുധ മാവോയിസ്റ്റ് സംഘം ജനവാസ മേഖലയിലെത്തിയത്.

ഭീഷണിയുടെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന് മുഴുവന്‍ സമയ തണ്ടർബോൾട്ട് സുരക്ഷയൊരുക്കി. ആധുനിക ആയുധങ്ങളടക്കം മാവോയിസ്റ്റുകളുടെ കൈയിലുണ്ടെന്നും, പ്രദേശത്ത് പരിശോധന കർശനമാക്കിയെന്നും റൂറല്‍ എസ്പി പറഞ്ഞു.

കഴിഞ്ഞ ദിവസം ചക്കിട്ടപ്പാറയില്‍ മാവോയിസ്റ്റ് സംഘമെത്തിയിരുന്നതയി നാട്ടുകാർ പറഞ്ഞിരുന്നു. രണ്ട് സ്ത്രീകളടങ്ങുന്ന ആയുധധാരികളായ സംഘം ചക്കിട്ടപ്പാറ പഞ്ചായത്ത് പ്ലാന്‍റേഷന്‍ വാർഡിലെ പേരാമ്പ്ര എസ്റ്റേറ്റിലെത്തിയത്.

എസ്റ്റേറ്റ് മതിലിലും ബസ്റ്റോപ്പിലും പോസ്റ്ററൊട്ടിച്ച സംഘം ലഘുലേഖകളും വിതരണം ചെയ്തതായി നാട്ടുകാർ പറഞ്ഞു. റീപ്ലാന്‍റേഷന്‍റെ മറവില്‍ തോട്ടത്ത ഖനന മാഫിയകൾക്ക് വിട്ടുകൊടുക്കരുതെന്നാണ് സിപിഐ മാവോയിസ്റ്റിന്‍റെ പേരിലുള്ള പോസ്റ്ററിലുള്ളത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *