വ്യാപാരികള്‍ക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത് ലഭിച്ച സംഭവം ; അന്വേഷണം ആരംഭിച്ച്‌ പോലീസ്

July 18, 2021
119
Views

കോഴിക്കോട്: കോഴിക്കോട്ടെ മൂന്ന് വ്യാപാരികള്‍ക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത് ലഭിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു . ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്ത്വത്തിലാണ് അന്വേഷണം ആരംഭിച്ചത് . കോഴിക്കോട് ഹൗസിങ്ങ് കോളനിയിലാണ് പരിശോധന നടത്തിയത്.

മൂന്ന് കോടി രൂപ വീതം ആവശ്യപ്പെട്ടാണ് മാവോയിസ്റ്റുകളുടെ പേരില്‍ വ്യാപാരികള്‍ക്ക് കത്ത് ലഭിച്ചത്. പണം നല്‍കിയില്ലെങ്കില്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ കൊല്ലുമെന്നും വ്യക്തമാക്കിയിരുന്നു . കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ മലാപ്പറമ്ബ് ഹൗസിങ്ങ് കോളനിയിലെ ഓഫീസിലാണ് പൊലീസ് പരിശോധന നടത്തിയത്.

Article Tags:
Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *