ആലപ്പുഴയില്‍ യുവതിയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ ഭര്‍ത്താവ് മരിച്ചു

February 21, 2024
15
Views

ചേര്‍ത്തലയില്‍ യുവതിയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ ഭര്‍ത്താവ് മരിച്ചു

ആലപ്പുഴ: ചേര്‍ത്തലയില്‍ യുവതിയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തിയ ഭര്‍ത്താവ് മരിച്ചു. കടക്കരപ്പള്ളി സ്വദേശി ശ്യാം ജിചന്ദ്രനാണ് മരിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ ശ്യാം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ശ്യാം തീ കൊളുത്തി പൊള്ളലേറ്റ ഭാര്യ ആരതി ഇന്നലെ മരിച്ചിരുന്നു.

ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് സമീപം ഇന്നലെ രാവിലെയാണ് സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തിയ ശേഷം ഭര്‍ത്താവ് തലയില്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. കുടുംബപ്രശ്നമാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും പരസ്പരം പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ചേര്‍ത്തലയിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കസ്റ്റമര്‍ റിലേഷന്‍ മാനേജറായിരുന്നു ആരതി. രാവിലെ ഓഫീസിലേക്ക് സ്‌കൂട്ടറില്‍ വരുമ്ബോള്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് പിറക് വശത്തുള്ള മോര്‍ച്ചറി റോഡില്‍ വച്ചാണ് ശ്യാംജിത്ത് തടഞ്ഞുനിര്‍ത്തിയത്. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. പ്രകോപനത്തിനുള്ള യഥാര്‍ഥ കാരണം ഇപ്പോഴും വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *