ബി പോസിറ്റീവ് രക്തഗ്രൂപ്പിലുള്ളവരിലാണ് കൊവിഡ് കേസുകള്‍ കൂടുതലെന്ന് പുതിയ കണ്ടെത്തല്‍

July 22, 2021
163
Views

ബി പോസിറ്റീവ് രക്തഗ്രൂപ്പിലുള്ളവരിലാണ് കൊവിഡ് കേസുകള്‍ കൂടുതലെന്ന് പഠനം. ജിഎംസി (ജനറല്‍ മെഡിക്കല്‍ കോളേജ്) സൂര്യപേട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. പഠനത്തില്‍ 39.5 ശതമാനം ബി പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പകാരുടെയും 39 ശതമാനം ഒ ബ്ലഡ് ഗ്രൂപ്പും എ ബ്ലഡ് ഗ്രൂപ്പ് ആളുകളും 18. 5 ശതമാനം പേര്‍ എ ബ്ലഡ് ഗ്രൂപ്പുകാരുമായിരുന്നു. ബാക്കി മൂന്ന് ശതമാനം എബി ബ്ലഡ് ഗ്രൂപ്പുകാരായിരുന്നുവെന്നും പഠനത്തില്‍ കണ്ടെത്തി.

രോഗം മൂര്‍ച്ഛിക്കാനുള്ള സാധ്യതയും ബി ബ്ലഡ് ഗ്രൂപ്പ് വിഭാഗത്തിലുള്ളവര്‍ക്ക് കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. ബ്ലഡ് ഗ്രൂപ്പുകളും കൊവിഡ് ബാധിതരിലെ ലിംഫോഫീനിയ അളവിലുണ്ടാകുന്ന വ്യതിയാനവും താരതമ്യം ചെയ്ത് നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്കെത്തിയതെന്നും ഗവേഷകന്‍ ഡോ. കിരണ്‍ മദാല പറഞ്ഞു.രക്തഗ്രൂപ്പുകളും ലിംഫോസൈറ്റുകളുടെ തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ പഠനം സഹായിച്ചു.

Article Categories:
Health · Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *