നോ ഹലാല്‍ പൊളിഞ്ഞു; തുഷാര ഒളിവില്‍, തെരച്ചില്‍

October 29, 2021
159
Views

കൊ​ച്ചി: കാ​ക്ക​നാ​ട് ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ന​ടു​ത്ത് റസ്റ്ററന്‍റുമായി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ പ്ര​തി​ക​ളാ​യ തു​ഷാ​ര, അ​ജി​ത്ത്, അ​പ്പു എ​ന്നി​വ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​ക​ളെ​ല്ലാം നി​ല​വി​ല്‍ ഒ​ളി​വി​ലാ​ണ്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ തു​ഷാ​ര​യും ഭ​ര്‍​ത്താ​വ് എ​ന്നു പ​റ​യ​പ്പെ​ടു​ന്ന അ​ജി​ത്തും കൂ​ട്ടാ​ളി​ക​ളും ചേ​ര്‍ന്നു ന​ട​ത്തി​യ സം​ഘ​ടി​ത ആ​ക്ര​മ​ണ​മാ​ണി​തെന്നു തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

അ​ജി​ത്ത് ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള ഇം​തി​യാ​സ് കൊലക്കേസി​ലെ പ്ര​തി​യാ​ണ്. കൂ​ട്ടു​പ്ര​തി​യാ​യ അ​പ്പു നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലും പ്ര​തി​യാ​ണെന്നു പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​ന്‍​ഫോ​പാ​ര്‍​ക്കി​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചി​ല്‍​സേ ഫു​ഡ് സ്‌​പോ​ട്ട് എ​ന്ന ഫു​ഡ് കോ​ര്‍​ട്ടി​ല്‍ ക​ട ന​ട​ത്തു​ന്ന ന​കു​ല്‍, സു​ഹൃ​ത്ത് ബി​നോ​ജ് ജോ​ര്‍​ജ് എ​ന്നി​വ​രെ​യാ​ണ് പ്ര​തി​ക​ള്‍ ആ​ക്ര​മി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കു പ​റ്റി​യ ബി​നോ​ജ് ജോ​ര്‍​ജ് ശ​സ്ത്ര​ക്രി​യ​യെ തു​ട​ര്‍​ന്ന് ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

ചി​ല്‍​സേ ഫു​ഡ് സ്‌​പോ​ട്ടി​നു സ​മീ​പ​ത്തെ പാ​നി​പ്പൂ​രി സ്റ്റാ​ള്‍ പ്ര​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ശി​പ്പി​ച്ച​തി​നെ ചോ​ദ്യം ചെ​യ്ത​താ​ണ് അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ലേ​ക്കു ന​യി​ച്ച​ത്. തു​ഷാ​ര ത​ന്‍റെ ക​ട​യു​ടെ മു​മ്ബി​ല്‍ നോ​ണ്‍ ഹ​ലാ​ല്‍ ബോ​ര്‍​ഡ് സ്ഥാ​പി​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ള്‍​ക്കു കാ​ര​ണ​മെ​ന്നു ആദ്യമിവര്‍ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചിരുന്നു.

ഈ രീതിയില്‍ പലേടത്തും വാര്‍ത്തകളും വന്നു. പിന്നീട് പോലീസ് നടത്തിയ വിശദമായ ആന്വേഷണത്തിലാണ് തുഷാരയുടെ വാദം ശരിയല്ലെന്നും അങ്ങോട്ടാണ് ആക്രമിച്ചതെന്നും വ്യക്തമായത്.

ഫു​ഡ് കോ​ര്‍​ട്ടി​ന്‍റെ ഉ​ട​മ​സ്ഥ​ത​യെ​യും ന​ട​ത്തി​പ്പി​നെ​യും സം​ബ​ന്ധി​ച്ചു പ​ല സി​വി​ല്‍ കേ​സു​ക​ളും നി​ല​വി​ലു​ള്ള​താ​ണ്. അ​ങ്ങ​നെ​യി​രി​ക്കെ തു​ഷാ​ര എ​ന്ന സ്ത്രീക്കു ഫു​ഡ് കോ​ര്‍​ട്ടി​ലെ കടയില്‍ ഉ​ട​മ​സ്ഥ​ത ഉ​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ് അ​ക്ര​മ സം​ഭ​വ​ങ്ങ​ള്‍ ക​രു​തി​ക്കൂ​ട്ടി ന​ട​ത്തി​യതെന്നാണ് പറയുന്നത്.

തു​ഷാ​ര​യ്ക്ക് അ​വ​കാ​ശ​മു​ണ്ടെന്നു പ​റ​യ​പ്പെ​ടു​ന്ന ക​ട​യി​ല്‍ ഇ​തു​വ​രെ യാ​തൊ​രു ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടി​ല്ല. തു​ഷാ​ര​യ്ക്കു മാ​ധ്യ​മശ്ര​ദ്ധ ല​ഭി​ക്കു​ന്ന​തി​നും കേ​സി​ന്‍റെ സു​ഗ​മ​മാ​യ അ​ന്വേ​ഷ​ണം ത​ട​സ​പ്പെ​ടു​ത്തു​ന്ന​തി​നും വേ​ണ്ടി മാ​ത്ര​മാ​യി ഉ​ണ്ടാ​ക്കി​യ നു​ണ​ക്ക​ഥ മാ​ത്ര​മാ​ണ് നോ ഹലാല്‍ എന്നു മ​ന​സി​ലാ​യ​താ​യും ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് അ​റി​യി​ച്ചു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *