ഇന്ത്യൻ പാർലമെന്റിൽ ബുദ്ധിജീവികളുടെയും അഭിഭാഷകരുടെയും കുറവ് പ്രകടം: രാജ്യത്തെ പുതിയ നിയമനിർമാണങ്ങളിൽ ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസ്

August 15, 2021
231
Views

ന്യൂ ഡെൽഹി: രാജ്യത്തെ പുതിയ നിയമനിർമാണങ്ങളിൽ ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസ് എൻ.വി. രമണ. പുതിയ നിയമങ്ങളിൽ വ്യക്തതയില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അറിയിച്ചു. ‘നിയമം നിർമിക്കുന്നത് എന്തിന് വേണ്ടിയാണ് എന്നതിലും വ്യക്തതയില്ല. ഇന്ത്യൻ പാർലമെന്റിൽ ബുദ്ധിജീവികളുടെയും അഭിഭാഷകരുടെയും കുറവ് പ്രകടം’, എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രിം കോടതിയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.

ചീഫ് ജസ്റ്റിസ് എൻ.വി. രമണ പാർലമെന്റിന്റെ പ്രവർത്തനത്തെ ശക്തമായി വിമർശിച്ചു. പൊതുസേവനത്തിനായി അഭിഭാഷകരുടെ കുറച്ച് സമയം സംഭാവന ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു.

“നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളെ നോക്കിയാൽ, അവരിൽ പലരും അഭിഭാഷകരായിരുന്നു. ലോക്സഭയിലെയും രാജ്യസഭയിലെയും ആദ്യ അംഗങ്ങൾ അഭിഭാഷക സമൂഹത്തിൽ നിന്നുള്ളവരായിരുന്നു,” ജസ്റ്റിസ് രമണ പറഞ്ഞു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *