കൊല്ലത്ത് വൃദ്ധനെ പൊലീസ് മർദിച്ചെന്ന് പരാതി

January 13, 2022
230
Views

കൊല്ലം അഞ്ചലിൽ ഓട്ടോ ഡ്രൈവറായ വൃദ്ധനെ പൊലീസ് മർദിച്ചെന്ന് പരാതി. ആയുർ സ്വദേശിയായ തങ്കപ്പനാണ് മർദനം ആരോപിച്ച് പുനലൂർ ഡിവൈഎസ്പിക്ക് പരാതി നൽകിയത്. അഞ്ചൽ പൊലീസ് സ്റ്റേഷൻ എസ്ഐ ജ്യോതിഷിനെതിരെയാണ് ആരോപണം.

ഈ മാസം 9ന് വൈകുന്നേരമാണ് മർദനം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. പരാതിക്കാരനായ ഓട്ടോ ഡ്രൈവർ രണ്ട് യുവാക്കളുമായി അഞ്ചലിൽ നിന്ന് ഓട്ടം പോയിരുന്നു. ഓട്ടോക്കൂലി ചോലിയുള്ള തർക്കമാണ് പ്രശ്നത്തിന് തുടക്കം. തങ്കപ്പൻ വിവരം പൊലീസിൽ അറിയിച്ചു. എന്നാൽ അഞ്ചൽ സ്റ്റേഷനിൽ നിന്ന് എത്തിയ എസ്ഐ തന്നെ ക്രൂരമായി മർദിക്കുകയായിരുന്നു എന്നാണ് തങ്കപ്പൻ്റെ പരാതി.

തൻ്റെ കൈയിലുള്ള ഫോൺ പിടിച്ചു വാങ്ങിയതായും പരാതിയിലുണ്ട്. ഫോൺ വാങ്ങാൻ പിറ്റേദിവസം സ്റ്റേഷനിൽ പോയപ്പോഴും മർദനം തുടർന്നതായി തങ്കപ്പൻ ആരോപിക്കുന്നു. എന്നാൽ മർദനം ഉണ്ടായിട്ടില്ലെന്നും ഇയാൾക്കെതിരെ നാട്ടുകാർ ഉൾപ്പെടെ പരാതി നൽകിയത്തിൻറെ അടിസ്ഥാനത്തിലാണ് അവിടെ എത്തിയതെന്നാണ് എസ്ഐ ജോതിഷിൻ്റെ വിശദീകരണം. പിറ്റേദിവസം ഇയാൾ സ്റ്റേഷനിൽ വന്നില്ലെന്നും എസ്ഐ അറിയിച്ചു. സംഭവത്തിൽ തങ്കപ്പൻ പുനലൂർ ഡിവൈഎസ്പിക്ക് പരാതി നൽകി. കരൾ രോഗിയാണ് 65 കാരനായ തങ്കപ്പൻ.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *